ക്രിസ്തുമസ് അടുത്തുവരികയാണ്. ക്രിസ്തുമസ് ഒരുക്കങ്ങളുടെ
തിരക്കിലാണ് കുട്ടികള്‍.
പുല്‍ക്കൂടൊരുക്കണം, കരോള്‍ ഗാനങ്ങള്‍ ചിട്ടെടുത്തണം.
കരോള്‍ റിഹേഴ്‌സലുകള്‍ വേണം. നക്ഷത്രദീപങ്ങള്‍ ഉയരെ ഉയരെ
കൊളുത്തണം. തമ്മില്‍ത്തമ്മില്‍ കാണുമ്പോഴെല്ലാം അവര്‍ക്കിതേ പറയാ
നുള്ളു.
ജോസുകുട്ടിയാണവരുടെ നേതാവ്. പാവം ജോസുകുട്ടി. ഏഴാം
ക്ലാസ് കഴിഞ്ഞാേഴേ പഠനം നിറുത്തേണ്ടിവന്നു. രോഗിയായ
അച്ഛന്‍, താഴെ രണ്ടു സഹോദരിമാര്‍. അമ്മ ഹോട്ടലില്‍ അടുക്കള
ണിക്ക് പോകും. അങ്ങനെ അരവയറുമായിക്കഴിയുമ്പോള്‍,
ജോസുകുട്ടിക്ക് പഠനം സ്വപ്നം മാത്രമായി.
എങ്കിലും ജോസുകുട്ടി ചുറുചുറുക്കുള്ളവനാണ്. നന്നായി
പാടും, ചിത്രം വരയ്ക്കും, കളിമണ്ണ് കുഴച്ചുരുട്ടി ശില്പങ്ങളു
ണ്ടാക്കും, നല്ലൊരു കലാകാരന്‍.
ക്രിസ്തുമസ് നാളുകളടുത്താല്‍ കുട്ടികള്‍ ജോസുകുട്ടിയുടെ
ചുറ്റും കൂടും. പിന്നങ്ങോട്ട് ഒരുക്കമായി ക്രിസ്മസ് കരോള്‍ ഭംഗിയാക്കാന്‍.
ജോസുകുട്ടിയുടെ കുടിലിന്നരുകില്‍ കെട്ടിയിട്ട പുരത്തറയില്‍
എല്ലാവരും ഒത്തുകൂടി. ഒരുക്കങ്ങളൊക്കെ ഫൈനല്‍ സ്റ്റേജിലാണ്.
കളിമണ്ണില്‍ മെനഞ്ഞ ഉണ്ണിരൂപത്തിന്റെ മിനുക്കുപണികളും
കഴിഞ്ഞു.
ജീവന്‍ തുടിക്കുന്ന ഉണ്ണി. തിളങ്ങുന്ന കണ്ണുകള്‍. ചുണ്ടില്‍
പുഞ്ചിരി തങ്ങിനില്‍ക്കുന്നു. കൈകള്‍ വിരിച്ച് ആശ്ലേഷിക്കാനായു
കയാണെന്ന് തോന്നും. പൂജരാജാക്കള്‍ കണ്ട അതേ ഉണ്ണിതന്നെ.
ക്രിസ്മസ്സ തലേന്ന് സന്ധ്യയ്ക്കു തന്നെ മേളം തുടങ്ങി. കരോള്‍
സംഘം റെഡിയായി. പീഠത്തില്‍ കെട്ടിയൊരുക്കിയ പുല്‍ക്കൂട്ടില്‍
ഉണ്ണിയെ കിടത്തി. മാതാവും, യൗസേപ്പിതാവും, സാന്താക്ലോസും
എല്ലാവരും വേഷമിട്ട് റെഡി.
കരോള്‍ സംഘം ക്രിസ്മസ് മംഗളങ്ങള്‍ ആലപിച്ചുകൊണ്ട് വീടു
കള്‍ തോറും കയറിയിറങ്ങി. ഗായകസംഘം ക്രിസ്തുമസ് ഗാന
ങ്ങള്‍ പാടിക്കൊണ്ട് മുന്‍പേ നടന്നു.
''വിണ്ണില്‍ താരമുദിച്ച ദിനം
വാനവര്‍ ഗാനമുതിര്‍ത്ത ദിനം
മണ്ണില്‍ യേശു പിറന്ന ദിനം
മണ്ണില്‍ശാന്തി പരന്ന ദിനം
പാടാമൊന്നായ് പാടീടാം
ഹാപ്പീ ക്രിസ്മസ്സ്
വിണ്ണില്‍ നാഥനു സ്തുതിഗീതം
മാനവരൊന്നായി പാടീടാം
ശാന്തീമന്ത്രമുയര്‍ത്തീടാം
ശാന്തിയിമന്നില്‍ പുലരട്ടെ
പാടാമൊന്നായ് പാടീടാം
ഹാപ്പീ ക്രിസ്മസ്സ്
കരോള്‍ ഓരോ വീടും പിന്നിട്ട് മെറീനമോളുടെ വീട്ടിലെത്തി.
മിടുമിടുക്കിയാണ് മെറീനമോള്‍. നല്ലൊരോമന. പക്ഷേ എല്ലാവരേയും
ദുഃഖിപ്പിക്കുന്നൊരു കാര്യം; ആ കുട്ടിക്ക് കാഴ്ചശക്തിയില്ല
എന്നതാണ്. അവളുടെ അച്ചന്‍ ജോണിച്ചന്‍ ചെയ്യാത്ത ചികില്‍സ
കളൊന്നുമില്ല. കഴിക്കാന്‍ ഇനി നേര്‍ച്ചകളുമില്ല. പക്ഷേ അവരുടെ
ദുഃഖം അവര്‍ ദൈവതിരുസന്നിധിയില്‍ സമര്പ്പിച്ചു.
കരോള്‍സംഘം എത്തിയപ്പോള്‍ മെറീനമോള്‍ പുല്‍ക്കൂട്ടിലെ
ഉണ്ണിയേശുവിന് കാഴ്ചയുമായി ഇറങ്ങിവന്നു. അവള്‍ ഉണ്ണിയെ
തൊട്ടുതലോടി. ഇരുകൈകളും ഉണ്ണിയേശുവിന്റെ കണ്ണുകളില്‍
വെച്ച് അവളുടെ കണ്ണുകളില്‍ ചേര്‍ത്തു പലവട്ടം.
കരോള്‍ സംഘം മുന്നോട്ടു നീങ്ങി. ഗായകസംഘത്തിന്റെ പാട്ട്
അകന്നകന്നുപോയി.
പാതിരാവായി. പള്ളികളില്‍നിന്നും മണിനാദമുയര്‍ന്നു. പിറവി
ക്കുര്‍ബാനയ്ക്ക് സമയമായി. മെറീനയുടെ കാതുകളില്‍ അപ്പോഴും കരോള്‍ ഗാനം അലയ
ടിച്ചുകൊണ്ടിരുന്നു. കണ്ടവരൊക്കെ പറഞ്ഞുകേട്ട് ചിരിക്കുന്ന ഉണ്ണിയേ
ശുവിന്റെ രൂപം അവളുടെ മനസ്സില്‍ പതിഞ്ഞിരുന്നു.
ആ ചിരിക്കുന്ന ഉണ്ണിയെ ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍; ആ
കുഞ്ഞുമനസ്സ് കൊതിച്ചു.
മഞ്ഞുപുതച്ച ആ രാത്രിയില്‍ ദേവാലയങ്ങളിലെ അള്‍ത്താരയിലും
ഒപ്പം മനുജഹൃദയങ്ങളിലും ഉണ്ണിയേശു പിറവിയെടുത്തു.
പള്ളിമണികളും കതിനാവെടികളും മുഴങ്ങി.
മെറീന ഉറക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നു. അവള്‍ ജോണി
ച്ചനെ വിളിച്ചു.
''അച്ചാ, അച്ചാ; ഉണ്ണിയേശു എന്നെ വിളിച്ചു അച്ചാ; ഉണ്ണിയേശു
എന്റെ കണ്ണുകളില്‍ തൊട്ടു അച്ചാ.''
ജോണിച്ചന്‍ എഴുന്നേറ്റു വിളക്ക് തെളിച്ചു. ജോണിച്ചന്‍ മകളോടു
പറഞ്ഞു,
''മോള് സ്വപ്നം കണ്ടതാ മോള് ഉറങ്ങിക്കോ''
''സ്വപ്നമല്ലച്ചാ, ഉണ്ണിയേശു എന്റെ കണ്ണുകളില്‍ തൊട്ടു; ഉണ്ണിയേ
ശുതന്നെ. എനിക്കപ്പോള്‍ നന്നായി കാണാം; എല്ലാം; എല്ലാം
കാണാം.''
ആഹ്ലാദോത്സവമായിരുന്നു പിന്നെ ആ വീട്ടില്‍. തങ്ങളുടെ
വീട്ടില്‍ ഒരുക്കിയിരുന്ന പുല്‍ക്കൂടിനു മുന്നില്‍ പ്രാര്‍ത്ഥനാഗാന
ങ്ങളുമായി അവര്‍ നേരം വെളുിച്ചു.
കരോള്‍ സംഘം വഹിച്ചിരുന്ന ഉണ്ണിയേശുവിനെ അവര്‍ക്ക് മറ
ക്കാനായില്ല. അവര്‍ക്കറിയാം ആ പുല്‍ക്കൂടും ഉണ്ണിയും ജോസു
കുട്ടിയുടെ വീട്ടിലുണ്ടാവുമെന്ന്. ജോണിച്ചനും മെറീനയും വീട്ടിലുള്ള
വരുമൊക്കെയൊത്ത് ജോസുകുട്ടിയുടെ വീട്ടിലേക്ക്
പുറപ്പെട്ടു.
ജോസുകുട്ടിയുടെ കുടിലിനു മുമ്പില്‍, പണിപൂര്‍ത്തിയാകാത്ത
പുരത്തറയില്‍ തൂത്തു നിരത്തിയ മണലില്‍ ആ പുല്‍ക്കുടില്‍ ഇരി
ക്കുന്നു. പുല്‍ക്കൂടിനു മുന്നില്‍ കത്തി നില്‍ക്കുന്ന രണ്ട് മെഴുകു
തിരികള്‍. പുല്‍ക്കൂട്ടിലെ അരണ്ട വെളിച്ചത്തില്‍ മെറീന കണ്ടു.
ചിരിതൂകുന്ന ഉണ്ണിയേശു. അവള്‍ ആ ഉണിപ്പാദങ്ങള്‍ ചുംബിച്ചു.
കയ്യില്‍ കരുതിയിരുന്ന പൂക്കളും കുന്തിരുകവും ആ തൃപ്പാദത്തില്‍
കാണിക്ക അര്പ്പിച്ചു. അവള്‍ കൈകള്‍കൂപ്പി; ആ ഉണ്ണിക്കണ്ണുകളിലേക്കു നോക്കി അങ്ങനെ നിന്നു. ജോണിച്ചന്‍ ജോസുകുട്ടിയുടെ കുടില് നോക്കിക്കാണുകയായി
രുന്നു. പുലര്‍കാലസൂര്യന്റെ കിരണങ്ങള്‍ തുളഞ്ഞ മേല്‍ക്കൂരയി
ലൂടെ എത്തിനോക്കുന്നുണ്ടായിരുന്നു.
''ഒരു മഴ പെയ്താല്‍ ഒരു തുള്ളിവെള്ളം പുറത്തുപോവില്ല''
ജോസുകുട്ടി മെനഞ്ഞ ഉണ്ണിയെ ഇരുത്താന്‍ പോലും അവന്റെ കുടിലി
ല്‍ സ്ഥലമില്ല'' ജോണിച്ചന്‍ ഓര്‍ത്തു.
ജോണിച്ചന്‍ ഉറച്ച ഒരു തീരുമാനത്തിലെത്തി. ജോസുകുട്ടിയുടെ
അടുത്ത ക്രിസ്തുമസ് ഒരു പുതിയ ഭവനത്തിലായിരിക്കും. ഞാന്‍
ഈ വീടിന്റെ പണി പൂര്‍ത്തിയാക്കി ജോസുകുട്ടിക്ക് സമ്മാനിക്കും.
Comments