top of page

ശിഷ്യത്വത്തിലെ സമ്പൂര്‍ണ്ണ സമര്‍പ്പണം: Cost of Discipleship ലൂക്കാ 9:57-62

1. പ്രഥമപരിഗണന യേശുവിനും ദൈവരാജ്യത്തിനും: ഈ സുവിശേഷഭാഗം ഇതിനു

തൊട്ടുമുമ്പുനടക്കുന്ന കാര്യങ്ങളുമായി കൂട്ടിവായിക്കേണ്ടതാണ്. ശിഷ്യരുടെയിടയിലുള്ള

ചില പ്രശ്‌നങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

* പിശാച് ബാധിച്ച ബാലനിൽനിന്ന് പിശാചിനെ പുറത്താക്കുവാൻ അവർക്ക് സാധി

ച്ചില്ല (3740).

* പീഡാനുഭവത്തെറ്റി പ്രവചിച്ചത് അവർക്ക് മനസ്സിലായില്ല (45).

* ആരാണ് തങ്ങളിൽ വലിയവൻ എന്ന തർക്കം അവിടെയുണ്ടായി (46).

* കാരുണ്യം അവരിൽനിന്ന് വറ്റിപ്പോയിരിക്കുന്നു; കാരണം സമറിയാക്കാരുടെ പട്ട

ണത്തെ അഗ്നിയിറക്കി നശിപ്പിക്കുവാൻ അവർക്ക് ആഗ്രഹമുണ്ട് (54).

ഇതെല്ലാം കാണിക്കുന്നത് യേശുവിന്റെ ശിഷ്യത്വത്തിന്റെ പൊരുൾ അവർ ഉൾക്കൊണ്ടിട്ടില്ല

എന്നാണ്. ഈ പശ്ചാത്തലത്തിലാണ് യേശുവിനെ അനുഗമിക്കുവാൻ തയ്യാറായി വരുന്ന

ഓരോരുത്തരേയും യേശു സൂക്ഷ്മമായി വിലയിരുത്തുന്നത്. ആദ്യത്തെ വ്യക്തി വളരെ

ആവേശത്തോടും സമർണ ചൈതന്യത്തോടെയുമാണ് കടന്നുവരുന്നത്. ''നീ എവിടെപ്പോ

യാലും ഞാൻ നിന്നെ അനുഗമിക്കും'' (57) എന്നാണ് അയാൾ പറയുന്നത്. യേശു

അയാളെ അത്രമാത്രം പ്രോത്സാഹിിക്കുന്നില്ല. ''കുറുനരികൾക്ക് മാളങ്ങളും ആകാശപ്പറവ

കൾക്ക് കൂടുകളുമുണ്ട്; എന്നാൽ മനുഷ്യപുത്രന് തലചായ്ക്കുവാൻ ഇടമില്ല'' (58) എന്ന

പ്രോത്സാഹജനകമല്ലാത്ത മറുപടിയാണ് യേശു അയാൾക്ക് നൽകുന്നത്. നമുക്ക് പുറമെയു

ള്ളത് മാത്രമേ കാണുവാൻ സാധിക്കൂ എങ്കിലും യേശു ഹൃദയം കൂടി പരിശോധിച്ചാേൾ

ഇയാളുടെ സമർപ്പണ ചൈതന്യത്തെറ്റി യേശുവിന് ബോദ്ധ്യം വന്നില്ല എന്നു സാരം.

ഇങ്ങനെയുള്ളവർ യേശു അപ്പം വർദ്ധിപ്പിക്കുന്ന സ്ഥലത്തും, വെള്ളം വീഞ്ഞാക്കുന്ന സ്ഥലത്തും,

ഓശാന പ്രദക്ഷിണത്തിലുമൊക്കെ പങ്കെടുക്കുമെങ്കിലും, കാൽവരിയിലെ പീഡാസഹന

ങ്ങളിൽ പങ്കുചേരാൻ സാദ്ധ്യതയില്ല. ഇവർ മിക്കവാറും യൂദാസിനേപ്പോലെ തങ്ങൾക്ക്

എന്തുകിട്ടും എന്നാകും ആദ്യം ചിന്തിക്കുക. അവർ കൂടിയാൽ അന്ത്യത്താഴംവരെ യേശുവിനോടൊമുണ്ടാകും; കാൽവരി മലകയറുവാൻ അവർ ഒരിക്കലും തയ്യാറാകുകയില്ല. യേശുവിനെ അനുഗമിക്കും എന്നു പറയുവാൻ എളുപ്പമാണ്. അത് പ്രാവർത്തികമാക്കുക എന്നതാണ്ബുദ്ധിമുട്ട്. ഒരു ഗോപുരം പണിയുവാൻ ആലോചിക്കുന്നവൻ അതിന്റെ ചിലവ് കണക്കുകൂട്ടിയിട്ടേ പണിയിലേക്ക് പ്രവേശിക്കാവൂ (ലൂക്കാ. 14:28). യേശു ആവശ്യപ്പെടുന്നത് വെറുതെതന്റെ പിന്നാലെ നടക്കുവാനല്ല; എല്ലാവിധത്തിലും തന്റെ ജീവിതശൈലി അനുകരിക്കണം എന്നാണ് ആവശ്യെടുന്നത്. ഈ മനുഷ്യന്റെ പ്രത്യുത്തരം സുവിശേഷത്തിൽ രേഖെടുത്തിയിട്ടില്ലെങ്കിലും ധനികനായ യുവാവ് ചെയ്തതുപോലെ വിഷാദത്തോടെ തിരിച്ചുപോയിക്കാണുവാനാണ് സാദ്ധ്യത (മർക്കോ. 10:22).

രണ്ടാമത്തേയും മൂന്നാമത്തേയും ആളുകൾ യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹി

ക്കുന്നവരാണെങ്കിലും രണ്ടുപേരും ചില ഉപാധികളാണ് മുമ്പോട്ടുവയ്ക്കുന്നത്. രണ്ടിലും

കാണുന്ന ഉപാധി 'ആദ്യം' എന്ന വാക്കാണ്. അവർ യേശുവിനെ അനുഗമിക്കുവാൻ തയ്യാറാണെങ്കിലും ആ തീരുമാനത്തിന് പ്രഥമ പരിഗണന കൊടുക്കുന്നില്ല. അവരുടെ പ്രഥമ പരിഗണന വേറെ ചില കാര്യങ്ങൾക്കാണ്. വേണമെങ്കിൽ അതിനുശേഷം ശിഷ്യത്വം പരിഗണിക്കാമെന്നാണ് അവരുടെ നിലപാട്. ഒരാൾ പിതാവിനെ സംസ്‌ക്കരിച്ചിട്ട് വരാം എന്നാണ് പറയുന്നത്.. മിക്കവാറും പിതാവ് മരിച്ചിട്ടുണ്ടാകില്ല; ഇയാൾ പല പ്രാരാബ്ദന്‍ങ്ങൾ കൊണ്ട്അവിവാഹിതനുമാകാം. പിതാവ് മരിക്കുന്നതുവരെ സസന്തോഷം കുടും ത്തിൽ നിന്ന ശേഷം പിന്നെ ഏകനായി കുടുംത്തിൽ താമസിക്കുന്നതിലും നല്ലത് യേശുവിന്റെ കൂടെ കൂടുന്നതാണ് എന്ന് ഇയാൾ വിചാരിച്ചിരിക്കാം. അതിന് യേശു പറയുന്ന മറുപടി ''മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ എന്നാണ്'' (60). മരിച്ചവരെ സംസ്‌കരിക്കുക എന്നത് ആർക്കും ചെയ്യാവുന്നതേയുള്ളൂ. 'മരിച്ചവർ' എന്നതിന് യേശുവിൽ വിശ്വസിക്കാത്തവർ എന്നും അർത്ഥമുണ്ട്. ആത്മീയമായി മരിച്ചവർക്ക് കുടും ത്തിന്റെ കാര്യമാണ് മുഖ്യം.

എന്നാൽ ആത്മീയമായി ജീവിക്കുന്നവർ യേശുവിനെ അനുഗമിക്കും. കുടുംത്തിലെ ഒരാൾ

യേശുവിനെ അനുഗമിക്കുവാനായിവന്നാലും യേശുവിനെ അനുഗമിക്കാത്ത മറ്റ് മക്കളുണ്ടെ

ങ്കിൽ അവർക്കോ, മറ്റ് അടുത്ത ബന്ധുക്കൾക്കൊ സംസ്‌കാരകർമ്മം നിർവഹിക്കാവുന്നതേയുള്ളൂ. മരിച്ചവരെ സംസ്‌കരിക്കുന്നതും സുവിശേഷം പ്രസംഗിക്കുന്നതും തമ്മിൽ താരതമ്യെപ്പെടുത്തുവാൻ സാധിക്കുകയില്ല. സുവിശേഷപ്രഘോഷണം വഴി ആത്മീയമായി മരിച്ചവരെ നാം പുനർജീവിപ്പിക്കുമ്പോൾ മരിച്ചവരെ സംസ്‌കരിക്കുന്നതിലൂടെ യാതൊരു ആത്മീയ പുനർജനനവും ഉണ്ടാകുന്നില്ല.

മൂന്നാമത്തെ ആളും 'ആദ്യം' എന്ന വാക്ക് ഉപയോഗിക്കുന്നു. ''ആദ്യം പോയി വീട്ടുകാരോട്

യാത്ര പറയണം'' (61) എന്നതാണ് അയാളുടെ ആവശ്യം. രണ്ടാമത്തെ വ്യക്തിയുടെ

ആവശ്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇതു വളരെ ബാലിശമായ ഒന്നായി തോന്നാം.

പിതാവിനെ സംസ്‌ക്കരിച്ചിട്ടുവരുവാൻ രണ്ടാമത്തെ ആൾ വർഷങ്ങൾ എടുത്തേക്കാമെങ്കിലും

ഇവിടെ ഏറിയാൽ അരമണിക്കൂറിന്റെ പ്രശ്‌നം മാത്രമേയൂള്ളൂ. എന്നാൽ ഏലിയാ പ്രവാചകൻ എലീഷായെ വിളിക്കുന്ന സമയത്ത് എലീഷാ പറയുന്നത് ''മാതാപിതാക്കാരെ ചുംബിച്ച് യാത്ര പറഞ്ഞിട്ട് ഞാൻ അങ്ങയെ അനുഗമിക്കാം'' (1 രാജ. 19:1920) എന്നാണ്. എലിയ അത് അനുവദിക്കുകയും ചെയ്തു. എന്നാൽ യേശു പറയുന്നത് ''കലപ്പയിൽ കൈവച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്നവൻ സ്വർഗ്ഗരാജ്യത്തിന് യോഗ്യനല്ല'' (62) എന്നാണ്. പിറകുവശം കാണുന്ന കണ്ണാടിയിൽ നോക്കി മുമ്പോട്ടു വാഹനമോടിച്ചാൽ എന്താകും ഫലം? ഏതാണ്ട് ഇതുപോലെയാണ് യേശുവിനെ പിന്തുടരുവാനായി മുമ്പോട്ടിറങ്ങുന്നവർ പിമ്പോട്ട് തിരിഞ്ഞു നോക്കുന്നത്. ഈ മനുഷ്യൻ വീട്ടിലേക്ക് യാത്ര പറയുവാൻ പോയാൽ സംഭവിക്കാവുന്ന ചില കാര്യങ്ങൾ ഉണ്ട്;

* അദ്ദേഹത്തിന്റെ പിതാവ് വീട്ടിൽ ചെയ്തുതീർക്കേണ്ട കാര്യങ്ങളെറ്റി ഓർമ്മിപ്പിക്കും.

* ഭാര്യ താൻ ഗർഭിണിയാണ് എന്നും തന്നെ ഒറ്റക്കാക്കി പോകരുതെന്ന