കാര്‍ലോ അക്കിത്തിസിന്‍റെ ജീവചരിത്രം
കാര്‍ലോ അക്കുത്തിസ് - സൈബര്‍ യുഗത്തിന്റെ വഴികാട്ടി
കാര്‍ലോ മാത്രമല്ല ക്രൈസ്തവരെല്ലാം വിശുദ്ധിയിലേക്ക് വിളിച്ചവരാണ്. അവന്‍ എന്നും ജപമാല ചൊല്ലുമായിരുന്നു. എന്നും പരി. കുര്‍ബാന സ്വീകരിച്ചും, ആഴ്ചയിലൊരിക്കല്‍ കുമ്പസാരിച്ചും ലളിതമായ ജീവിതരീതി പരിശീലിച്ചും അവന്‍ ജീവിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അല്ലെങ്കില്‍ അതിനുമുമ്പ് ആരാധനയില്‍ സമയം ചിലവഴിക്കുന്ന പതിവ് അവനുണ്ടായിരുന്നു.
കാവല്‍മാലാഖമാരോടും പ്രത്യേകിച്ച് മിഖായേല്‍ മാലാഖയോടുമുള്ള ഭക്തിയായിരുന്നു പ്രലോഭനങ്ങളില്‍ നിന്ന് അവനെ കാത്തുരക്ഷിച്ചിരുന്നത്. കാര്‍ലോയെ അനുകരിച്ച് നമുക്കും വിശുദ്ധരാവാം.
പരി. കുര്‍ബാനയോടും തിരുവചനങ്ങളോടും ഭക്തി പ്രചരിപ്പിക്കുകയും വിശുദ്ധിയുടെ വഴിയിലൂടെ നടക്കാന്‍ മറ്റുളളവരെ സഹായിക്കുകയും ചെയ്യുക എന്നത് നമ്മുടെ ദൗത്യമാക്കാം.
നിങ്ങളെയെല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. എന്റെ പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ട്. എന്റെ മകന്റെ ആത്മീയതയെക്കുറിച്ച് ഈ പുസ്തകം നിങ്ങളോട് സംസാരിക്കും.
കാര്‍ലോയെ സ്വന്തം സഹോദരനായി കണ്ട് സ്‌നേഹിക്കുന്ന ബ്രദര്‍ എഫ്രേമിനെയും ജോണ്‍ കണയങ്കലിനെയും മാതൃവാത്സല്യത്തോടെ ഞാന്‍ ചേര്‍ത്തുനിര്‍ത്തി അഭിനന്ദിക്കുന്നു. ഈ നിധി ലോകത്തിനു മുമ്പില്‍ പ്രകാശിപ്പിക്കുന്നതിന്!
അന്റോണിയ അക്കുത്തിസ് കാര്‍ലോയുടെ അമ്മ
HIGHWAY TO HEAVEN [Malayalam]
Book : ഹൈവേ ടു ഹെവന്‍
Author : Br. Ephrem Kunnappally
Category : Biography
ISBN : 9788194786870
Binding : Paperback
First published : September 2020
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 84
Language : Malayalam