Author: Fr. Ranjit Ofm Cap
Pages: 160
Size: Demy 1/8
Binding: Paperback
Edition: April 2019
യേശു തന്‍റെ പീഡാസഹനവും മരണവും ഉത്ഥാനവും വഴി പിശാചിനെയും മരണത്തെയും പൂര്‍ണ്ണമായി കീഴടക്കി. മര്‍ത്യരായ നമുക്കും അത് സാധ്യമാണ്. പെസഹാ രഹസ്യംവഴി നമുക്ക് ലഭ്യമായിരിക്കുന്ന പരിശുദ്ധാത്മാവ്, കൂദാശകള്‍, അവിടുത്തെ തിരുവചനങ്ങള്‍, പ്രാര്‍ത്ഥന, ഇവ വഴി നമുക്കും പിശാചിനെ കീഴ് പ്പെടുത്താനാകും എന്ന പ്രത്യാശയുടെ വാര്‍ത്ത അച്ചന്‍ ഊന്നിപ്പറയുന്നു.
മാര്‍ ജേക്കബ് തൂങ്കുഴി.
ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയെ തകിടം മറിക്കാന്‍ ശ്രമിക്കുന്ന സാത്താന്‍ ആത്മീയജീവിതത്തിന് നിരന്തര ഭീഷണിയാണ്. സാത്താനെക്കുറിച്ചുള്ള അതിവര്‍ണ്ണനകളും ഭീതിജന്യ വിവരങ്ങള്‍ക്കുമപ്പുറം അവന്‍റെ പ്രവര്‍ത്തനങ്ങളെ യഥാവിധി തിരിച്ചറിയാന്‍ സഹായിക്കുന്ന പഠനങ്ങള്‍ സഭയില്‍ പരിമിതങ്ങളാണ്. ഈ പരിമിതിയുടെ പരിഹാരം ലക്ഷ്യമാക്കിയാണ് ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ സന്ന്യാസിയായ ഫാ. രഞ്ചിത്തിന്‍റെ ഈ ഗ്രന്ഥം പ്രസിദ്ധീകൃതമാകുന്നത്.
മാര്‍ ജോസഫ് പാംപ്ലാനി
ദൈവം നമ്മുടെ പക്ഷത്തെങ്കില്‍, നമ്മള്‍ ദൈവത്തിന്‍റെ പക്ഷത്തെങ്കില്‍, ആര്‍ക്കും ഒന്നിനും നമ്മെ കീഴ് പ്പെടുത്താനാവില്ല. വിളക്കണച്ചിട്ട് ഇരുട്ടിനെ ഭയന്ന് പഴിക്കുന്നതിനുപകരം വിളക്കു കത്തിനില്‍ക്കാന്‍ ഉണര്‍ന്നിരിക്കാം, എണ്ണ കൊണ്ടുനടക്കാം. രഞ്ചിത്തച്ചന്‍റെ ചിന്തകള്‍ വിശ്വാസികളെ പ്രകാശത്തിലേക്ക് നയിക്കട്ടെ, പ്രകാശത്തില്‍ നിലനിറുത്തട്ടെ.
റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒ.സി.ഡി.
പിശാചുമായി ബന്ധപ്പെട്ട് പ്രചാരത്തിലിരിക്കുന്ന മിക്കവാറും വിഷയങ്ങളും പ്രതിപാദിക്കപ്പെടുന്നതിനാല്‍ പുസ്തകത്തിന് ഒരു സമഗ്രഭാവവും കൈമുതലായി വന്നുചേരുന്നുണ്ട്. സ്ഥാനം കാണല്‍, കട്ടിളവയ്ക്കല്‍, മുഹൂര്‍ത്തം നിശ്ചയിക്കല്‍, കൈവിഷം, കൂടോത്രം, മന്ത്രവാദം, എന്നിവ പ്രയോഗിക്കല്‍, നക്ഷത്രഫലമറിയല്‍, പ്രേതം മാടന്‍ രക്തരക്ഷസ്സ് തുടങ്ങിയവരുടെ ആക്രമണം, സാത്താനാരാധന എന്നിങ്ങനെ പൈശാചികബാധയോട് അനുബന്ധമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെല്ലാം പഠനവിഷയമായതിനാല്‍ വായനക്കാര്‍ക്കു ഈ വിഷയത്തില്‍ സര്‍വ്വതോന്മുഖമായ അറിവ് ലഭ്യമാകും.
റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം
കരിസ്മാറ്റിക് കൗണ്‍സിലിംഗിലും, സ്ഥാനം നോക്കല്‍, അഗ്നിമൂല നോക്കല്‍, എന്നിവയില്‍ വ്യാപൃതരായിരിക്കുന്നവരും എന്തിലും ഏതിലും പിശാചിനെ കണ്ട് ഒഴിപ്പിക്കാന്‍ നടക്കുന്നവരും അവശ്യം വായിച്ചിരിക്കേണ്ട ഒരു കൃതിയാണിതെന്നാണ് എന്‍റെ അഭിപ്രായം. ഗ്രന്ഥകര്‍ത്താവിന് അഭിനന്ദനങ്ങളും വായനക്കാര്‍ക്ക് അറിവിന്‍റെ പുത്തനനുഭവങ്ങളും നേരുന്നു.
റവ. ഡോ. സേവ്യര്‍ ക്രിസ്റ്റി പള്ളിക്കുന്നത്ത് Ofm Cap
Paisachikabandanam (പൈശാചികബന്ധനം)
Book : Paisachikabandanam (പൈശാചികബന്ധനം)
Author : Fr. Ranjit Ofm Cap
Category : Applied Spirituality (ആത്മീയം)
ISBN : 9789388909280
Binding : Paperback
First published : April 2019
Publisher : Atmabooks
Edition : 1
Number of pages : 160
Language : Malayalam