top of page

Author: Dr. Arsu

Pages: 176

Size: Demy 1/8

Binding: Paperback

Edition: July 2019

 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗോവയ്ക്ക് സവിശേഷമായൊരു രാഷ്ട്രീയ ചരിത്രമുണ്ട്. പോര്‍ച്ചുഗീസ് അധീശത്വത്തിന്‍റെ ദുരിതങ്ങള്‍ പ്രതിഫലിക്കുന്നു എന്നതാണ് കൊങ്കണി സാഹിത്യത്തിന്‍റെ മുഖ്യ സവിശേഷത.

ഗോവന്‍ സംസ്കാരത്തിന്‍റെ തനിമ, ആചാരാനുഷ്ഠാനങ്ങള്‍, നാടോടി ജീവിതഛവികള്‍ ഇവ ഈ കഥകള്‍ക്ക് കാന്തിയും കരുത്തും പ്രദാനം ചെയ്യുന്നു.

സ്വാതന്ത്ര്യസമര സേനാനികളുടെ അനുഭവസ്മരണകള്‍. കുടുംബജീവിതത്തിലെ സംഘര്‍ഷങ്ങള്‍, ബാല മനഃശാസ്ത്രത്തിന്‍റെ ഇഴകള്‍ , വിശ്വാസ ചൂഷണരംഗം, പരിസ്ഥിതി വിനാശത്തിന്‍റെ കെടുതികള്‍, വികസനത്വര വരുത്തിവയ്ക്കുന്ന വിനകള്‍ എന്നിവയുടെയെല്ലാം തരങ്ങളും തലങ്ങളും ഈ കഥകളില്‍ അന്തര്‍ലീനമായിട്ടുണ്ട്.

കൊങ്കണി ചെറുകഥയ്ക്ക് തുടക്കം കുറിച്ച ശണൈഗോയംബാബ് മുതല്‍ ഇന്നത്തെ മുന്‍നിര കഥാകൃത്തായ പ്രകാശ് പര്യേകാര്‍ വരെയുള്ളവരുടെ 16 ചെറുകഥകളുടെ സമാഹാരം.

കൊങ്കണി ചെറുകഥയുടെ ഭാവലോകത്തിലേക്ക് ചുവടുവയ്ക്കാന്‍ മലയാളികളെ തുണയ്ക്കുന്ന ഈ നൂറ്റാണ്ടിലെ പ്രഥമ സമാഹാരം. സാംസ്കാരിക സമന്വയത്തെ ശക്തിപ്പെടുത്തുന്ന അര്‍ത്ഥവത്തായ സംരംഭം

Konkani Kathakal (കൊങ്കണി കഥകള്‍)

SKU: 581
₹170.00Price
  • Book : Konkani Kathakal (കൊങ്കണി കഥകള്‍)
    Author : Dr. Arsu
    Category : Stories (കഥകള്‍)
    ISBN : 9789388909310
    Binding : Paperback
    First published : July 2019
    Publisher : Atmabooks
    Edition : 1
    Number of pages : 176
    Language : Malayalam

  • Facebook
  • YouTube
bottom of page