പത്രത്തെ പ്രാര്‍ത്ഥനാപുസ്തകമാക്കി മാറ്റിയ വിശ്രുത ദൈവശാസ്ത്രജ്ഞനായ കാള്‍ബാത്ത് ഇങ്ങനെ ഉപദേശിച്ചിരുന്നു.
ബൈബിളും ദിനപത്രവുമെടുക്കുക. തുടര്‍ന്ന് ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വാര്‍ത്തകളെ വിലയിരുത്തുക. ഈ സോഷ്യല്‍ മീഡിയാക്കാലത്ത് അച്ചടി മാത്രമല്ല വാര്‍ത്താമാധ്യമം എന്നു വ്യക്തം. എങ്കിലും വാര്‍ത്തകളുടെ പ്രതിനിധിയായി കരുതപ്പെടുന്നത് ഇന്നും പത്രം തന്നെ. വാര്‍ത്തയിലൂടെ വചനത്തിലെത്താനുള്ള ഒരെളിയ ശ്രമമാണ് ഈ ഗ്രന്ഥം.
ദൈവം നല്‍കുന്ന സമാശ്വാസത്തിനൊപ്പം നിഷേധവും നീരസവും, അമര്‍ത്തപ്പെട്ട വേദനയും അവയ്ക്കിടയില്‍ ഊറിക്കൂടുന്ന നെടുവീര്‍പ്പുകളും.. എല്ലാം കുഴഞ്ഞുമറിഞ്ഞ ജീവിതാനുഭവങ്ങള്‍ക്കിടയിലൂടെ വി. ഗ്രന്ഥം വായിച്ചെടുക്കാനുള്ള ശ്രമസാഫല്യം അച്ചടിമഷിയണിയുകയാണിവിടെ.
Vaarthayum Vachanavum (വാര്‍ത്തയും വചനവും)
Book : Vaarthayum Vachanavum
Author : Si C M I
Category : Essays
ISBN : 9789388909761
Binding : Paperback
First published : January2020
Publisher : Atmabooks
Edition : 1
Number of pages :192
Language : Malayalam