നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ എന്റെ ജീവിതോദ്ദേശ്യം മനസ്സിലാകും (28): ഇവിടെ യേശുവിന്റെ കുരിശുമരണമാണ് ഉദ്ദേശിക്കുന്നത്. യേശുവിന് കുരിശുമരണം നല്കി എന്നത് മനുഷ്യന്റെ അധാർമ്മികതയുടെ പരമകാഷ്ഠയാണ്. ഒരു നല്ല മനുഷ്യനെ ജീവിതകാലത്ത് മോശക്കാരനായി ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ മരണശേഷം അയാളെ
നാം കൂടുതൽ വിലമതിക്കും.
* ഇത് കുടുംബത്തിൽ കാണാനാകും: വർഷങ്ങൾ സൗഹൃദത്തിൽ കഴിഞ്ഞശേഷം
നിസ്സാരപ്രശ്‌നങ്ങൾ മൂലം അകന്നുകഴിയുന്ന അവസരത്തിൽ ഒരുവൻ വേർപെട്ടാൽ അയാളുടെ നന്മയായിരിക്കും കുടുംബാംഗങ്ങളുടെ മനസ്സിൽ പൊന്തിവരിക.
* ഇത് രാഷ്ട്രീരംഗത്ത് കാണാം: പൊതുനന്മക്കായി അദ്ധ്വാനിച്ച പൊതുപ്രവർത്തകൻ ചില മുൻവിധികൾ നിമിത്തം സ്ഥാനഭ്രഷ്ടനാക്കപ്പെടുമ്പോൾ പലരും എതിർത്തേക്കാമെങ്കിലും, അവർ മരിച്ചുകഴിഞ്ഞാൽ അവരുടെ സദ്പ്രവർത്തനങ്ങളുടെ ഓർമ്മ സമൂഹത്തെ
സുഗന്ധപൂരിതമാക്കും.
* ഇത് സഭയിൽ കാണാം: ഒരു പുരോഹിതൻ ദൈവജനത്തിനു വേണ്ടി അദ്ധ്വാനിച്ചു;
എങ്കിലും ചില പരദൂഷണങ്ങൾ നിമിത്തം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അവമതിക്ക
പ്പെടുകയും അർഹിച്ച പ്രതിഫലം ലഭിക്കാതെ പോകുകയും ചെയ്താൽ മരണശേഷം മുഴുവൻ കാര്യങ്ങളും പുറത്തുവരികയും അദ്ദേഹത്തെ കുറ്റപ്പെടുത്തിയവർ പശ്ചാത്തപിക്കുകയും ചെയ്യും.
യേശു പിതാവിന്റെ ഇഷ്ടമാണ് നിറവേറ്റിയത്;
* അങ്ങയുടെ ഇഷ്ടം നിറവേറ്റുവാൻ ഞാൻ ഇതാ വരുന്നു (ഹെബ്രാ. 10:7).
* എന്റെ ഭക്ഷണം പിതാവിന്റെ ഇഷ്ടം നിർവ്വഹിക്കുന്നതാണ് (യോഹ. 4:34).
അനുദിന വചനപ്രഘോഷണം വ്യത്യസ്ത കാഴ്ചപ്പാടിൽ 373
* ജ്ഞാനസ്‌നാനാവസരത്തിൽ 'പിതാവ് സംപ്രീതനായി' എന്ന അരുളപ്പാടുണ്ടായി
(മത്താ. 3:17).
* രൂപാന്തരപ്പെട്ട സമയം 'ഇവനെ ശ്രവിക്കുക' എന്ന അരുളപ്പാടുണ്ടായി (മത്താ.17:5).
* പിതാവിന്റെ ഇഷ്ടപ്രകാരം ഒരു കുറ്റവും ചെയ്തിട്ടില്ല. ''ആർക്ക് എന്നിൽ കുറ്റം ആരോ
പിക്കുവാൻ കഴിയും?'' (യോഹ. 8:46). നമ്മുടെ ജോലിയും ദൈവത്തെ പ്രസാദിപ്പിക്കുക
എന്നതാണ്.
ശാരീരിക പ്രവണതകളനുസരിച്ച് ജീവിക്കുന്നവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാദ്ധ്യമല്ല (റോമ.8:8).
അതിനാൽ നാം ആത്മാവിന്റെ പ്രവണതകൾക്കനുസൃതം ജീവിച്ചുകൊണ്ട് ദൈവേഷ്ടം
പൂർത്തിയാക്കേണ്ടിയിരിക്കുന്നു.
Comments