top of page

എഴുതീരാത്ത വിശേഷങ്ങള്‍



ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ വിവിധ ഭാഷകളില്‍ ഫ്രാന്‍സിസിന്റേതായി എത്രയോ ജീവചരിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ദേശാതീതവും മതാതീതവുമായ മുഖം ഫ്രാന്‍സിസിനുള്ളതുകൊണ്ടാവാം അത്. ഇംഗ്ലീഷ് സാഹിത്യകാരനായ ജി കെ ചെസ്‌റ്റേര്‍ട്ടണും ഫ്രാന്‍സിസിനെക്കുറിച്ച് ഒരു ജീവചരിത്രം രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലെ മുന്‍നിര നായകന്മാരിലൊരാളായ അദ്ദേഹം എഴുതിയ ജീവചരിത്രത്തിന്റെ മലയാള പരിഭാഷയാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്. പ്രഫ. അഗസ്റ്റ്യന്‍ എ തോമസാണ് പരിഭാഷകന്‍. ചെസ്റ്റര്‍ട്ടണിന്റെ ഭാഷാവൈഭവത്തിന്റെയും പാണ്ഡിത്യത്തിന്റെയും പ്രതിഫലനം മാത്രമല്ല ഫ്രാന്‍സിസിനോടുള്ള ഒരു ആരാധകന്റെ ഭാവപൂര്‍ണ്ണിമയുടെ പ്രകാശനം എന്നതു കൂടിയാണ് ഈ ജീവചരിത്രത്തെ ശ്രദ്ധേയമാക്കുന്നത്.


അസ്സീസിയിലെ പുണ്യവാനെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങിയിട്ടുളള മറ്റൊരു ജീവചരിത്രമാണ് പ്രഫ. ജോസഫ് മറ്റത്തിന്റെ പൊവറെല്ലോ. ലളിതം സുന്ദരം എന്ന പ്രയോഗം അന്വര്‍ത്ഥമാക്കുന്നതാണ് ഈ കൃതി.

ഒരേ സംഭവങ്ങള്‍ തന്നെയായിരിക്കും എല്ലാ ജീവചരിത്രങ്ങളിലും ആവര്‍ത്തിക്കുന്നതെങ്കിലും എഴുത്തുകാരന്റെ ആത്മാവിന് മേല്‍ ദൈവം വര്‍ഷിക്കുന്ന കൃപയുടെ വൈവിധ്യവും ഏറ്റക്കുറച്ചിലുകളും എഴുത്തുകാരന്റെ സ്വകീയമായ കാഴ്ചപ്പാടുകളും അവയെ എല്ലാം വായനക്കാരന് വ്യത്യസ്തമായ അനുഭവമാക്കി മാറ്റുന്നുണ്ട്. അതുകൊണ്ട് ഇനിയും ഫ്രാന്‍സിസിനെക്കുറിച്ചുള്ള കൃതികള്‍ ഇറങ്ങട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. അതിനായി കാത്തിരിക്കാം.


 
 
 

Recent Posts

See All
August 19 : St. John Yudes : വിശുദ്ധ യൂഡ്‌സ് (1601-1680)

വിശുദ്ധ യൂഡ്‌സ് ഈശോയുടെ തിരുഹൃദയഭക്തിയുടെയും മാതാവിന്റെ വിമലഹൃദയഭക്തിയുടെയും പ്രചാരകനും രണ്ടു സന്യാസസഭകളുടെ സ്ഥാപകനുമാണ്. അദ്ദേഹം ഏ.ഡി....

 
 
 

Comments


bottom of page