top of page

Book : 7 SECRET MANTRAS TO WIN A JOB INTERVIEW
Author : Dr. K.P. Ouseph I.F.S
Category : Self help
ISBN : 978-93-49946-40-8
Binding : Paperback
First published : August 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 142
Language : Malayalam

7 SECRET MANTRAS TO WIN A JOB INTERVIEW

₹280.00Price
Quantity
  • നല്ലൊരു ജോലിക്കായുള്ള നിങ്ങളുടെ കഠിനാധ്വാനത്തിന്റെ അവസാന കടമ്പയാണ് ഇന്റര്‍വ്യൂ. സ്‌കൂള്‍ മുതല്‍ കോളേജ് വരെ നിങ്ങള്‍ നേടിയ അറിവിന്റെയും അതിനുശേഷം കഠിനമായ ഒരു മത്സരപ്പരീക്ഷയില്‍ നിങ്ങള്‍ നേടിയ സുവര്‍ണവിജയത്തിന്റെയും ഫലമാണ് ഇന്റര്‍വ്യൂവിനുള്ള ഒരു ക്ഷണം. 15-ലേറെ വര്‍ഷത്തെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ യഥാര്‍ത്ഥ ഫലം പരിശോധിക്കപ്പെടുന്നത് 15-20 മിനിറ്റ് നീളുന്ന ഒരു ഇന്റര്‍വ്യൂവിലാണ്. 15 വര്‍ഷത്തേക്കാള്‍ വളരെ വലുതാണ് ആ 15 മിനിറ്റുകള്‍! പല മിടുക്കരായ ഉദ്യോഗാര്‍ത്ഥികളും ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്നത് അവര്‍ക്ക് അറിവില്ലാത്തതുകൊണ്ടല്ല, മറിച്ച് ഏറ്റവും പ്രധാനപ്പെട്ട സമയത്ത് സ്വയം എങ്ങനെ അവതരിപ്പിക്കണമെന്നും ഇന്റര്‍വ്യൂവില്‍ ചെയ്യേണ്ട്തും ചെയ്യേണ്ടാത്തതും എന്താണെന്ന തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടുമാണ്. പ്രചോദനാത്മകവും പ്രായോഗികവുമായ ഈ പുസ്തകത്തില്‍, ഇന്ത്യാ ഗവണ്‍മെന്റിനായി ആയിരക്കണക്കിന് യഥാര്‍ത്ഥ ജോലി അഭിമുഖങ്ങള്‍ നടത്തുന്നതില്‍ പ്രായോഗികപരിചയമുള്ള മുന്‍ സീനിയര്‍ സിവില്‍ സര്‍വീസുകാരനായ ഡോ. കെ.പി. ഔസേപ്പ് ഐ.എഫ്.എസ്, ഓരോ ജോലി അന്വേഷിക്കുന്നയാളും അറിഞ്ഞിരിക്കേണ്ട 7 ശക്തമായ രഹസ്യമന്ത്രങ്ങള്‍ പങ്കുവയ്ക്കുന്നു. അഭിമുഖപട്ടികയുടെ ഇരുവശത്തുമുള്ള വര്‍ഷങ്ങളുടെ അനുഭവത്തിന്റെ വാറ്റിയെടുത്ത ജ്ഞാനമാണ് ഈ മന്ത്രങ്ങള്‍.

    ആദ്യമായി ജോലി അന്വേഷിക്കുന്നവര്‍ക്കും ഇപ്പോഴുള്ള ജോലിയില്‍ നിന്ന് മാറി വേറൊന്ന് അന്വേഷിക്കുന്നവര്‍ക്കുംവേണ്ടി പ്രത്യേകം എഴുതപ്പെട്ട ഈ പുസ്തകം, ഭയത്തെ എങ്ങനെ മറികടക്കാമെന്നും, ആത്മവിശ്വാസത്തോടെ നിങ്ങളുടെ ശക്തികള്‍ എങ്ങനെ പ്രകടിപ്പിക്കാമെന്നും, നിങ്ങളെ വേറിട്ടുനിര്‍ത്തുന്ന രീതിയില്‍ ഇന്റര്‍വ്യൂ ബോര്‍ഡുമായി എങ്ങനെ സംവദിക്കാമെന്നും നിങ്ങളെ പഠിപ്പിക്കും.
     

  • Facebook
  • YouTube
bottom of page