Book : ABHAYAM ARJAVAM (Dr. A M Unnikrishnante Thiranjedutha Lekhanangal)
Author : Dr. A M Unnikrishnan
Category : (Study)
ISBN : 978-81-972977-1-7
Binding : Paperback
First published : MAY 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 798
Language : MALAYALAM
ABHAYAM ARJAVAM (Dr. A M Unnikrishnante Thiranjedutha Lekhanangal)
ഡോ. എ എം ഉണ്ണിക്കൃഷ്ണന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍
സമകാല മലയാള വിമര്‍ശനമണ്ഡലത്തിലെ ബലിഷ്ഠവും ശ്രദ്ധേയവുമായ സാന്നിധ്യമാണ് ഡോ. എ എം. ഉണ്ണിക്കൃഷ്ണന്‍. സാഹിത്യ വിമര്‍ശനം ഉപരിപ്ലവമോ സുഗമസാധ്യമോ ആയ ഒരു ലഘുകര്‍മ്മമല്ലെന്ന് ഈ വിമര്‍ശകന് നല്ല ബോദ്ധ്യമുണ്ട്. സിംഹാവലോകനത്തെക്കാള്‍ സൂക്ഷ്മാവലോകനമാണ് അദ്ദേഹത്തിന്റെ വിമര്‍ശനകലയുടെ തനതുഭാവം. മലയാളവിമര്‍ശനത്തിന്റെ സഞ്ചാരപഥത്തില്‍ ചിരസ്ഥായിയായ വെളിച്ചം തൂകുന്ന ഈ കൃതി ചിന്താശീലരായ വായനക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. ഭാഷാസ്വരൂപത്തിന്റെ ഭൗതികതയില്‍ അല്ല, വാക്കിന്റെ സാംസ്‌കാരികവും ആത്മീയവുമായ പൊരുളിലേക്കാണ് ഉണ്ണിക്കൃഷ്ണന്‍ ദൃഷ്ടിപായിക്കുന്നത്. ഭാവുകത്വപരിവര്‍ത്തനം എന്ന കേന്ദ്രാശയത്തിന്റെ വിശദീകരണമാണ് ഈ ലേഖനങ്ങള്‍ എല്ലാംതന്നെ.