ദിവസേന വിശുദ്ധരുടെ ഓര്‍മ്മ
അനുദിന വിശുദ്ധര്‍
വിശുദ്ധരുടെ ജീവചരിത്രം
സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നാല്‍ ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും. (മത്താ. 16:25) എന്ന ഗുരുവചനം പോലെ ബഹു. മാത്യു പനച്ചിപ്പുറത്തച്ചന്‍ എഴുതിയ അനുദിന വിശുദ്ധര്‍ വിശുദ്ധരുടെ ജീവചരിത്രം എന്ന ഗ്രന്ഥം വായിക്കുന്നവരും ഈ വിധത്തില്‍ പ്രചോദിപ്പിക്കപ്പെടും.
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണ് നാമെല്ലാവരും. നമ്മുടെ ജീവിതം ക്രമപ്പെടുത്തുവാന്‍ വിശുദ്ധിയുടെ പൂര്‍ണ്ണതയിലേക്ക് വളരുവാന്‍ ഓരോ ദിവസവും ഉള്ള വിശുദ്ധരുടെ സ്മരണകള്‍ നമ്മെ സഹായിക്കും. അതിന് പ്രാപ്തമാകത്തക്കവിധം ചിട്ടപ്പെടുത്തിയ വിലപ്പെട്ട ഗ്രന്ഥമാണ് അനുദിന വിശുദ്ധര്‍.
മാര്‍ ജോസഫ് പാംപ്ലാനി
വിശുദ്ധരെക്കുറിച്ചുള്ള അറിവും അവരോടുള്ള സൗഹൃദവും വിശുദ്ധിയുടെ അളവുകോലാണ്. ഈ അറിവ് സ്വായത്തമായാല്‍ മാത്രമേ വിശുദ്ധരുമായി ഒരു ആത്മബന്ധവും സൗഹൃദവും സ്ഥാപിക്കാന്‍ സാധിക്കൂ. ഇതിനുതകുന്ന ഈടുറ്റ ഒരു ഗ്രന്ഥമാണ് ബഹു. മാത്യു പനച്ചിപ്പുറം അച്ചന്റെ അനുദിന വിശുദ്ധര്‍ - വിശുദ്ധരുടെ ജീവചരിത്രം.
മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
അനുദിന വിശുദ്ധര്‍ - വിശുദ്ധരുടെ ജീവചരിത്രം എന്ന മനോഹരമായ ഈ പുസ്തകത്തിന്റെ ലക്ഷ്യം നമ്മെ വിശുദ്ധരാക്കുകയെന്നതാണ്. ഈ ഗ്രന്ഥം എഴുതിയിരിക്കുന്നത് പ്രസിദ്ധ എഴുത്തുകാരനും ആദ്ധ്യാത്മിക ചന്തകനും, ധാരാളം പുസ്തകങ്ങളുടെ രചയിതാവുമായ മാത്യു പനച്ചിപ്പുറം അച്ചനാണ്.
ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍