മരണാനന്തരം എന്ത്? മരണത്തിനുശേഷം മാനസാന്തരം സാധ്യമോ? യേശു പാതാളത്തില്‍ ഇറങ്ങിയത് എന്തിന്? മരിച്ചവരുടെ ആത്മാക്കള്‍ ജീവിച്ചിരിക്കുന്നവരെ ബാധിക്കുമോ? പൂര്‍വ്വികരുടെ കുറ്റങ്ങള്‍ക്ക് പിന്‍തലമുറകള്‍ ശിക്ഷിക്കപ്പെടുമോ? മുന്‍തലമുറകളുടെ പാപങ്ങള്‍ എങ്ങനെ പരിഹരിക്കാം? മാലാഖമാരും പിശാചുക്കളും സത്യമോ? മനുഷ്യരെ ബാധിക്കുന്നത് പിശാചുക്കളോ പ്രേതങ്ങളോ? ആരാണ് സാത്താന്‍? എന്താണ് സാത്താന്‍റെ പ്രവര്‍ത്തനങ്ങള്‍? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ബൈബിളിന്‍റെയും സഭാ പ്രബോധങ്ങളുടെയും വെളിച്ചത്തില്‍ ലളിതവും വ്യക്തവുമായ ഉത്തരം നല്‍കുന്നു ഈ ഗ്രന്ഥം. വിശ്വാസികള്‍ക്കും വിശ്വാസ പരിശീലകര്‍ക്കും ഏറ്റം സഹായകമായ ഒരു വഴികാട്ടി.
athmakkalude Lokam
Book : Atmakalude Lokam
Author : Dr. Michael Karimattam
Category : Eschatology
ISBN :978-93-7495-330-3
Binding : Paperback
First published : July 2017
Publisher : Pavanatma Publishers Pvt. Ltd.
Edition : 4
Number of pages : 200
Language : Malayalamഡോ. മൈക്കിള്‍ കാരിമറ്റം
1942 തലശ്ശേരി അതിരൂപതയിലെ ഒരു വൈദികന്‍. റോമിലെ ഉര്‍ബന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ മാസ്റ്റേഴ്സ് ബിരുദവും പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. പ.ഒ.സി. ബൈബിളിന്‍റെ മൂന്ന് ചീഫ് എഡിറ്റേഴ്സില്‍ ഒരാളായി പ്രവര്‍ത്തിച്ചതിനുശേഷം 15 വര്‍ഷം തലശ്ശേരി രൂപത വചനപ്രഘോഷണ സമിതിയുടെ ഡയറക്ടറായും തുടര്‍ന്ന് നാലുവര്‍ഷം ഡിവൈന്‍ ബൈബിള്‍ കോളേജിന്‍റെ പ്രിന്‍സിപ്പള്‍ ആയും സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ തൃശ്ശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ ബൈബിള്‍ പഠിപ്പിക്കുന്നു.