Book : ATMEEYATHAYUDE THEERANGALTHEDI
Author : G. Menachery
Category : REFLECTIONS
ISBN : 978-81-19443-25-3
Binding : Paperback
First published : APRIL 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 216
Language : MALAYALAM
ATMEEYATHAYUDE THEERANGALTHEDI
യനാറോസ് എന്ന വൈദികന്‍ ഗ്രീസിലെ കസ്‌തെല്ലോ ഗ്രാമത്തില്‍ വാസമുറപ്പിക്കുന്നതിനു മുമ്പ് ചില സന്യാസാശ്രമങ്ങളില്‍ പോയി ഏതാനും ദിവസങ്ങള്‍ ചിലവഴിക്കുമായിരുന്നു. എന്നാല്‍ അധികം വൈകാതെ അദ്ദേഹം തന്റെ ഗ്രാമത്തിലേക്ക് തിരിച്ചുപോരും. ഒരു ദിവസം ഉച്ചതിരിഞ്ഞ് വെയില്‍ കൊണ്ടുകൊണ്ടിരിക്കുമ്പോള്‍ രണ്ടു യുവസന്യാസസഹോദരങ്ങള്‍ ആ വഴിയെവന്നു. അച്ചനെ കണ്ടപ്പോള്‍ അവരിലൊരാള്‍ ചോദിച്ചു:
'അച്ചനെന്തിനാണ് ഞങ്ങളുടെ ആശ്രമത്തിന്റെ ശാന്തമായ അന്തരീക്ഷം വിട്ട് ശുഷ്‌കമായ ഈ കുടിലില്‍ വന്നു പാര്‍ക്കുന്നത്?'
അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മറുപടി: 'മടുത്തിട്ടും വെറുത്തിട്ടും!' പിന്നീട് എപ്പോഴോ അതിന്റെ കാരണം അദ്ദേഹം അവരോട് പങ്കുവെച്ചു: 'നിങ്ങളുടെ കലവറകള്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവിടെ സ്ഥാപിച്ചിരിക്കുന്ന യേശുവിന്റെ കവിളുകള്‍ രണ്ടും ചുവന്നു തുടിച്ചിരിക്കുന്നു. മേനിയുള്ള വസ്ത്രങ്ങള്‍ കൊണ്ട് പുതപ്പിച്ച അദ്ദേഹത്തിന്റെ ശരീരം നന്നായി തടിച്ചുകൊഴുത്തിട്ടുണ്ട്. ആത്മീയത നിങ്ങള്‍ക്ക് അലസത, ചുവന്നചായം, സുഖലോലുപത്വം എന്നിവയാണ്. സന്തോഷം സാത്താന്റെ ഏറ്റവും വലിയ കെണിയാണ്. എനിക്ക് സഹിക്കണം, വിശപ്പറിയണം, ഒറ്റയ്ക്ക് ഈ കുന്ന് കയറണം, എനിക്കെന്റെ ജനത്തോടൊപ്പമായിരിക്കണം.
പിന്നീട് ഒന്നു നിര്‍ത്തിയശേഷം അദേഹം തുടര്‍ന്നു: 'എനിക്ക് ഗാഗുല്‍ത്താമല ചവിട്ടികയറണം, ദുഃഖവെള്ളിയാഴ്ചയില്‍ മാത്രമല്ല, ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും!'