Book : BHARATHA BHASURA BHAVI: ORU VEEKSHANAM
Author: Mathew John
Category : (Study)
ISBN : 978-93-49946-38-5Binding : PAPER BACK
First published : September 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :464
Language : Malayalam
BHARATHA BHASURA BHAVI: ORU VEEKSHANAM
ഈ ഗ്രന്ഥം ഭാരതത്തിന്റെ ഭാവിയെപ്പറ്റിയുള്ള വിപുല ഗവേഷണഫലമാണ്. ഒരു യഥാര്‍ത്ഥ സത്യാന്വേഷകന് മാത്രമേ ഇതു സാധിക്കുകയുള്ളൂ. കാരണം, ഭാരതത്തിന്റെ ഭാവിസുരക്ഷയുടെ എല്ലാ ഘടകങ്ങളും വളരെ ചുരുക്കി സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയിലും രൂപത്തിലും തയ്യാറാക്കുക വളരെ വിഷമമാണ്. അതേസമയം സുരക്ഷാവിഷയത്തില്‍ നമ്മുടെ രാജ്യത്തിന്റെ വിഷമങ്ങളും അപകടങ്ങളും ഇവകള്‍ക്കുള്ള ചില പരിഹാരങ്ങളും വളരെ ഗൗരവബുദ്ധിയോടെ ചര്‍ച്ച ചെയ്തിരിക്കുന്നു.
- എം.കെ. നാരായണന്‍
- മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്/ ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍
വരുന്ന കാലത്തെ ഇന്ത്യന്‍ സുരക്ഷാസാഹചര്യം: ചില വീക്ഷണങ്ങള്‍ എന്ന ശ്രീ മാത്യു ജോണിന്റെ ഗ്രന്ഥം ഇന്ത്യയിലെ നിലവിലെ ഗുരുതരമായ നിരവധി പ്രശ്‌നങ്ങളില്‍ ഇന്ത്യയുടെ വിദേശബന്ധം മുതല്‍ ആഭ്യന്തരവെല്ലുവിളികളും ഭാവിവളര്‍ച്ചയ്ക്കുള്ള അവസരങ്ങളും വരെ നല്ലഅവലോകനം പ്രദാനം ചെയ്യുന്നു. ലോകത്ത് ഇന്ത്യയുടെ സ്ഥാനം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രസക്തവും വിപുലവുമായ ഒരു സംഗ്രഹമാണ് ഈ ഗ്രന്ഥം.
- ഡോ. ശശി തരൂര്‍ എം.പി
- മുന്‍ മന്ത്രി, യുഎന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍
ശ്രീ. മാത്യു ജോണ്‍ തന്റെ പുസ്തകത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും വാസ്തവത്തില്‍ അദ്ദേഹം വളരെ വിശാലമായ ഒരു ക്യാന്‍വാസ് ഉള്‍ക്കൊള്ളുന്നു.
- ശ്രീ. കെ.എം ചന്ദ്രശേഖര്‍
- ഐ എ എസ് (റിട്ട) മുന്‍ കാബിനറ്റ് സെക്രട്ടറി, ഇന്ത്യ ഗവ.