Book : BHAYAPPEDENDA
Author : DR. MICHAEL KARIMATTAM
Category : SCRIPTURE
ISBN : 9789348132499
Binding : Paperback
First published : MAY 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 184
Language : Malayalam
BHAYAPPEDENDA
പാപമാണ് ഭയത്തിന്റെ ആദികാരണം എന്ന് ബൈബിള്‍. അതേസമയം രക്ഷാകരമായ ഭയവും ഉണ്ട്. ഹാനികരമായ സാഹചര്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനും അതീവജാഗ്രതയോടെ ജീവിക്കാനും ഭയം സഹായകമാകുന്നു. അതിനാല്‍ പരിശുദ്ധാത്മാവിന്റെ ഒരു ദാനമാണ് ഭയം എന്നും ബൈബിള്‍ പഠിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ആരെ അല്ലെങ്കില്‍ എന്തിനെ ഭയപ്പെടണം, ഭയപ്പെടേണ്ടാ എന്ന് വ്യവഛേദിച്ച് അറിയേണ്ടതുണ്ട്. പഴയനിയമത്തിലും പുതിയനിയമത്തിലും അനേകം തവണ പ്രത്യക്ഷപ്പെടുന്ന ഭയപ്പെടേണ്ട എന്ന ആഹ്വാനങ്ങളില്‍ നിന്ന് 32 സാഹചര്യങ്ങള്‍ തിരഞ്ഞെടുത്ത് ഇവിടെ അപഗ്രഥിക്കുന്നു. ശാസ്ത്രീയ വിശകലനത്തേക്കാള്‍ ജീവിതബന്ധിയായ വിചിന്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്കുന്നത്. നിരാശയില്‍പ്പെടുന്നവര്‍ക്ക് പ്രത്യാശയും, ഭയന്ന് നഷ്ടധൈര്യരാകുന്നവര്‍ക്ക് ആത്മധൈര്യവും പകരാന്‍ ഈ വാഗ്ദാനങ്ങളും വിചിന്തനങ്ങളും അനുഭവവിവരണങ്ങളും സഹായകമാകും.




