top of page

കവിത പുസ്തകമാക്കുന്ന കാര്യത്തില്‍ ടോണി തുടക്കക്കാരനാണ്. കവിതയെഴുത്തില്‍ അങ്ങനെയല്ല. അറുപത് കവിതകളാണ് ഇതിനകം എനിക്ക് അയച്ചുതന്നത്. അതിലുമെത്രയേറെ എഴുതിയിരിക്കാം.
ചിലന്തി എന്നാണ് കവിതാപുസ്തകത്തിന് പേരിട്ടിരിക്കുന്നത്. ആ പേരുള്ള കവിതയിലെ പ്രണയിതാക്കളിലൊരാള്‍ അക്ഷരങ്ങള്‍കൊണ്ടും മറ്റെയാള്‍ അക്കങ്ങള്‍കൊണ്ടുമാണ് സംസാരിക്കുന്നത്. സ്‌നേഹം ഭ്രാന്തര്‍ക്കുവേണ്ടിയുള്ളതാണ് എന്നാണ് രണ്ടാമത്തെയാളിന്റെ ഭാഷ്യം. ഭ്രാന്ത് എന്ന വാക്ക് പല ഭാവത്തില്‍ ടോണിയുടെ കവിതകളില്‍ കടന്നുവരുന്നുണ്ട്. ഉന്മാദം, ഭ്രാന്തിന്റെ വണ്ടുകള്‍, ശലഭങ്ങള്‍ എന്നിങ്ങനെ പല ബിംബങ്ങളായി ഭ്രാന്ത് കവിതയില്‍ കാണാം. നേരെഴുതുന്നവര്‍ തോക്കിന്‍ മുനയില്‍ പിടഞ്ഞുതീരുന്ന ഇക്കാലത്ത് കവിതയിലേക്ക് ആദ്യ ചുവടുവയ്ക്കാന്‍ നടത്തുന്ന ശ്രമം തന്നെ ഒരുതരത്തില്‍ ഭ്രാന്താണല്ലോ?
പ്രണയനഷ്ടങ്ങളുടെ കവിതകള്‍ ടോണിയുടെ പുസ്തകത്തിന്റെ വലിയൊരു ഭാഗം പകുത്തെടുത്തിരിക്കുന്നു. എങ്കിലും, വിഷാദത്തില്‍ അകപ്പെട്ട ഒരുവന്റെ കവിതകളല്ല തീര്‍ച്ചയായും ഇതിലൊന്നുപോലും ഉന്മാദങ്ങള്‍ ഏറ്റെടുക്കാന്‍ ഒരാളെത്തുമ്പോള്‍ ചുണ്ടുകളില്‍ പ ്‌രണയത്തിന്റെ റോസാദലങ്ങള്‍ വിടരുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് ടോണിയുടെ കവിത.
ഉന്മാദം, പ്രണയം, മരണം എന്നിങ്ങനെ വ്യക്തിഗതമായ വിചാരങ്ങള്‍ അല്ലാതെ, സമൂഹത്തിലെ ചലങ്ങളോട് പ്രതികരിക്കുന്ന ഒരുപിടി കവിതകളും ടോണി എഴുതിയിട്ടുണ്ട്. ചതിഭരിക്കുന്ന ഒരു ലോകവ്യവസ്ഥയെ തുറന്നുകാണിക്കുന്നതാണ് വിജയി എന്ന കവിത.
ദയയും, കാരുണ്യവും, സ്‌നേഹവും അധികമായി പുലരുന്ന ഒരു കാലത്തെയാണ് ടോണിയുടെ കവിതകള്‍ സ്വപ്‌നം കാണുന്നത്. ദൈവമിറങ്ങിപ്പോയ ദേവാലയങ്ങളിലേക്ക് പാരസ്പര്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും പരമാത്മാവിനെ കുടിയിരുത്താനാണ് അവന്റെ കവിത ശ്രമിക്കുന്നത്.

അവതാരികയില്‍
അരുണ്‍ ഗാന്ധിഗ്രാം.
 

Chilanthi

SKU: 675
₹90.00Price
  • Book : Chilanthi
    Author :Tony M Antony
    Category : Poems
    ISBN : 9788194786832
    Binding : Paperback
    First published : October 2020
    Publisher : Pavanatma Publishers Pvt. Ltd.
    Edition : 1
    Number of pages : 76
    Language : Malayalam

  • ടോണി എം ആന്റണി
    കലകമല എന്ന കൊച്ചുഗ്രാമത്തില്‍ മണ്ടി ആന്റണി ഓമന ദമ്പതികളുടെ മകനായി ജനിച്ചു. ചാലക്കുടി കാര്‍മല്‍ സ്‌കൂളിലും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കലാലയത്തിലും വിദ്യാഭ്യാസം. ദീര്‍ഘകാലമായി പ്രവാസിയാണ്.
    ഭാര്യ: സൗമ്യ, രണ്ടു മക്കള്‍: ഫെലിക്‌സ്, സ്റ്റീവ്.
    ആദ്യകൃതി: എന്റെ കള്ളോര്‍മ്മകള്‍
    ഒരു മോട്ടിവേഷണല്‍ യൂ ട്യൂബ് ചാനല്‍ ഉണ്ട്.
    freek Achayan Vlogs

  • Facebook
  • YouTube
bottom of page