Book : DAIVADASAN ARMANDACHAN: CHARISMATIC VASANTHAM
Author : Biju Elampachamveettil Capuchin
Category : BIOGRAPHY
ISBN : 978-81-973282-0-6
Binding : Paperback
First published : JULY 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 216
Language : Malayalam
DAIVADASAN ARMANDACHAN: CHARISMATIC VASANTHAM
കാപ്പിയുടുപ്പിന്റേയും വെള്ളച്ചരടിന്റേയും ബലത്തില്‍ പുണ്യപൂര്‍ണ്ണതയുടെ സോപാനങ്ങള്‍ കീഴടക്കിയ കപ്പൂച്ചിന്‍ വിശുദ്ധരുടെ വീരോചിതകഥയില്‍ കുറവുള്ള ഒരേടുണ്ട്. കപ്പയും കഞ്ഞിയും കഴിച്ച് പച്ചമലയാളം പറഞ്ഞ് പച്ചപ്പിന്റെ ഈ മലയാളക്കരയില്‍ ഉത്തമകത്തോലിക്കനായി വിരാജിച്ച ഒരു കപ്പൂച്ചിന്‍ സന്ന്യാസിയുടെ കുറവ്. ആ കുറവ് നികത്താന്‍ ദൈവം അയച്ച ഒരു മനുഷ്യന്‍ നമ്മുടെ ഈ കാലഘട്ടത്തിലുണ്ടായിരുന്നു. ഫാ. ആര്‍മണ്ട് മാധവത്ത്.
കപ്പൂച്ചിന്‍ സഭയിലേയും കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിലേയും ഉദയതാരമായിരുന്ന ഈ മഹായോഗി ഒരിക്കല്‍ അള്‍ത്താരവണക്കത്തിന് അര്‍ഹനാകും എന്ന് ഏവരും ആണയിട്ട് പറഞ്ഞതിന്റെ ആദ്യപടി പൂര്‍ത്തിയായിരിക്കുന്നു; അദ്ദേഹത്തിന്റെ ദൈവദാസപദവി പ്രഖ്യാപനത്തിലൂടെ. ചിരപ്രതിഷ്ഠ നേടേണ്ട ആ ജീവിതം ഇവിടെ അക്ഷരങ്ങളിലൂടെ പ്രകാശനം ചെയ്യപ്പെടുകയാണ്. ഈ ഗ്രന്ഥം നമുക്കേവര്‍ക്കും പ്രിയപ്പെട്ടവനായ ആര്‍മണ്ടച്ചനോടൊപ്പം യാത്ര ചെയ്യാനുള്ള ഒരു ക്ഷണമാണ്.