Book : DAIVAM PUTHRANAYA ORAMMA
Author : T. Devaprasad
Category : (Biography)
ISBN : 978-93-49946-41-5
Binding : Paperback
First published : October 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :176
Language : MALAYALAM
DAIVAM PUTHRANAYA ORAMMA
ദൈവം പുത്രനായ ഒരു അമ്മയോ? അമ്പരപ്പിക്കുന്ന ചോദ്യമാണിത്. പക്ഷേ മാനവചരിത്രത്തില്‍ അങ്ങനെ ഒരു സ്ത്രീ ഉണ്ടായിരുന്നു. സര്‍വശക്തനായ ദൈവത്തിന്റെ പുത്രനായ യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയം.
ക്രൈസ്തവവിശ്വാസത്തിന്റെ കാതല്‍ ത്രിയേകദൈവത്തിലുള്ള വിശ്വാസമാണ്. ദൈവം പിതാവാണ്, ദൈവം പുത്രനാണ്, ദൈവം ആത്മാവാണ്, മനുഷ്യബുദ്ധിക്കു പൂര്‍ണ്ണമായി മനസിലാക്കുവാനോ വ്യാഖ്യാനിക്കുവാനോ കഴിയാത്ത സത്യമാണിത്.
ദൈവം പുത്രനായ ഈ അമ്മ എന്റെയും അമ്മയാണ്. രണ്ടായിരം വര്‍ഷംമുമ്പ് ജീവിച്ച ഒരു സ്ത്രീ എന്റെ അമ്മയോ? അതെ എന്റെ പെറ്റമ്മയെപോലെ ദൈവം എനിക്കുതന്ന അമ്മയാണ് മറിയം. ഞാന്‍ തെരഞ്ഞെടുത്തതല്ല; ദൈവം തന്നതാണ്. പക്ഷേ അവരുടെ സ്‌നേഹം അനുഭവിക്കാനാവുന്നത് അവരെ അറിയാനും സ്‌നേഹിക്കാനും കഴിയുമ്പോഴാണ്. അമ്മ മക്കൡ നിന്നും കൊതിക്കുന്ന ഏകകാര്യവും അവരുടെ സ്‌നേഹമാണ്. മക്കള്‍ മനസിലാക്കിയാലും ഇല്ലെങ്കിലും അമ്മ സ്‌നേഹിച്ചുകൊണ്ടിരിക്കും. അതാണ് അമ്മയുടെ മനസ്. ഈ തിരിച്ചറിയലിന് സഹായിക്കുന്ന ഒരു പഠനമാണ് ഈ പുസ്തകം.




