2025-2026 സഹോദരങ്ങള്‍ നൊവിഷ്യറ്റ് ബാച്ചിലെ 9 സഹോദരങ്ങള്‍ (നവശിഷ്യര്‍) തപോവനത്തിലെ സന്ന്യാസനിഷ്ഠാ ജീവിതത്തോടു ചേര്‍ന്ന് ദൈവവചനം വായിച്ചും ധ്യാനിച്ചും അവയെ മനനം ചെയ്തും നടന്നുനീങ്ങിയ പ്പോള്‍ അവരുടെ മനസ്സുകളില്‍ അങ്കുരിച്ചതായ ആഗ്രഹത്തിന്റെ സഫലീകരണ മാണ് 'ദൂദായിപ്പഴം: 101 പഴയനിയമകഥകള്‍'. വി, ബൈബിളില്‍നിന്ന് തെരഞ്ഞെടുത്ത നൂറ്റൊന്ന് കഥകള്‍ ജീവിതഗന്ധിയായി അവതരിപ്പിക്കുവാനുള്ള അവരുടെ എളിയ പരിശ്രമം ഏറെ ശ്ലാഘനീയമാണ്. കഥകളിലൂടെ ലഭിക്കുന്ന വിലപ്പെട്ട സന്ദേശങ്ങള്‍ക്കും കഥകളോടുള്ള മനുഷ്യന്റെ ആഭിമുഖ്യത്തിനും ഇന്നും വലിയ കുറവുവന്നിട്ടില്ല. വി. ബൈബിളില്‍നിന്ന് അടര്‍ത്തിയെടുത്ത പഴയനിയമകഥകള്‍ ധ്യാനാത്മകമായ വായനയിലൂടെ രക്ഷാകരസംഭവങ്ങളുടെ മര്‍മ്മങ്ങളിലേക്കും ആത്മീയ അനുഭവത്തിലേക്കും നയിക്കുവാന്‍ സഹായിക്കുന്നവയാണ്. 'ദൂദായിപ്പഴം: 101 പഴയനിയമകഥകള്‍' എന്ന ഈ പുസ്തകം വായനക്കാരെ രക്ഷാകരസംഭവങ്ങളുടെ ഉള്ളറകളിലേക്ക് ആനയിക്കുന്ന വാതായനങ്ങളായി മാറട്ടെയെന്ന് ആശംസിക്കുന്നു.
ഫാ. ഡോ. ഗീവര്‍ഗ്ഗീസ് കുറ്റിയില്‍ ഒ.ഐ.സി.