കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് കാസറഗോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗവും തുടര്‍ക്കെടുതികളും. അതിനെതിരെയുള്ള അനാദൃശ്യമായ പോരാട്ടത്തിന്‍റെ കഥകളാണ് ഈ പുസ്തകം നിറയെ. കുഞ്ഞുങ്ങളും അമ്മമാരും സാമൂഹ്യപ്രവര്‍ത്തകരും ഒരു നാടുമുഴുവനും ചേര്‍ന്നു നടത്തുന്ന പോരാട്ടത്തിന്‍റെ വീരചരിതം. വായനയില്‍ ഇടയ്ക്കിടെ കണ്ണുനിറഞ്ഞ് പോകുന്നുണ്ടെങ്കില്‍ ഓര്‍ത്തോളൂ - കണ്ടതിന്‍റെയും അനുഭവിച്ചതിന്‍റെയും വളരെക്കുറച്ചെ പറഞ്ഞിട്ടുള്ളൂ. തുളുന്പാതെ കൊടുത്ത സ്നേഹത്തിന്‍റെ ഇത്തിരിയേ പകര്‍ന്നിട്ടുള്ളൂ. ഭാഷയില്‍, എന്‍ഡോസള്‍ഫാന്‍ ദുരന്തക്കാഴ്ചകള്‍ ആവിഷ്ക്കരിക്കുന്പോള്‍ ഭാഷ അപൂര്‍ണ്ണമായിപ്പോവുകയാണ്. കൈകള്‍ കഴുകിയ ശേഷം പ്രാര്‍ത്ഥനകളോടെ കയ്യിലെടുക്കേണ്ട അപൂര്‍വ്വം പുസ്തകങ്ങളേ നമ്മുടെ ഭാഷയിലുള്ളൂ. അങ്ങനെയൊരു വിശുദ്ധ പുസ്തകമാണ് എൻ്‍മകജെയിലെ പോരാളികള്‍.


