Book : FAROOKHIYAM
Author : Suhail Chelari
Category : (Memories)
ISBN : 978-93-49946-24-8
Binding : Paperback
First published : August 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 137
Language : Malayalam
FAROOKHIYAM
ഫാറൂഖ് കോളേജില്‍ പിജിക്ക് പഠിക്കുന്നകാലത്തുണ്ടായ ചില അനുഭവങ്ങള്‍ മാത്രമാണ് ഫാറൂഖിയം എന്ന ഈ ഓര്‍മ്മപുസ്തകത്തിലുള്ളത്. ഇരുപത്തിമൂന്ന് അദ്ധ്യായങ്ങളിലായാണ് കലാലയ ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. വായിക്കുന്ന വരികളിലൂടെ നിങ്ങള്‍ക്കെന്റെയും എന്റെ സുഹൃത്തുക്കളുടെയും കൂടെക്കൂടാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഈ എഴുത്തിന് ജീവനുണ്ടെന്നര്‍ത്ഥം.
ഒരുപാട് പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് എന്നെ വായിക്കാന്‍ തിരഞ്ഞെടുത്തതിന് നന്ദിയുണ്ട്. ഒത്തിരിയോര്‍മ്മകള്‍ പൂവണിഞ്ഞു നില്‍ക്കുന്ന ഫറൂഖാബാദെന്ന പൂങ്കാവനത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകാന്‍ രാജകവാടത്തിനു മുന്നില്‍ നിങ്ങള്‍ക്ായി ഞാന്‍ കാത്തിരിക്കുന്നു




