Book : Jeevithavijayathinulla Prochodhanangal
Author : Jose Vazhuthanappilly
Category : Self Help/Psychology
ISBN : 978-93-90790-28-9
Binding : Paperback
First published : October 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 152
Language : Malayalam
Jeevithavijayathinulla Prochodhanangal
എന്താണ് പ്രചോദനങ്ങള്‍ നമ്മുടെ ആവശ്യങ്ങളുടെ, വികാരങ്ങളുടെ, ലക്ഷ്യങ്ങളുടെ താക്കോലാണിത്. കാര്യക്ഷമത വളര്‍ത്തി, ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ കര്‍മ്മനിരതരായി, ലക്ഷ്യങ്ങളില്‍ ദൃഷ്ടി ഉറപ്പിച്ചു, നമ്മുടെ മികവുകളെ പരിപോഷിപ്പിച്ചു, ചെയ്യുന്ന ജോലികളില്‍ വ്യാപൃതരായി, സ്വന്തം ആത്മവിശ്വാസം വീണ്ടെടുത്തുകൊണ്ടു എങ്ങനെ ജീവിതത്തില്‍ മുന്നേറാം എന്നതിനൊരു മാര്‍ഗ്ഗരേഖയാണീ പുസ്തകം. നേട്ടങ്ങള്‍ പലതും നമുക്ക് ശുഭാപ്തിയോടെ നേടിയെടുക്കാനുണ്ട്. നമ്മുടെ പണിയിടങ്ങളില്‍, ഭവനങ്ങളില്‍, വിദ്യാലയങ്ങളില്‍ നമുക്ക് കുറേക്കൂടി പരിവര്‍ത്തനാത്മകതയുള്ളവരാകേണ്ടതുണ്ട്. ജീവിതത്തെ പ്രവര്‍ത്തനോന്മുമാക്കുന്ന, നമുക്ക് അംഗീകാരങ്ങള്‍ നേടിത്തരുന്ന ബാഹ്യപ്രചോദനങ്ങള്‍... ആത്മസ്പന്ദനങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന, നമ്മുടെ ഉള്ളറകളില്‍ ആനന്ദം പകരുന്ന ആന്തരീക പ്രചോദനങ്ങള്‍... ഇതേക്കുറിച്ചെല്ലാം ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന ഗ്രന്ഥമാണിത്.
എന്തിനാണ് പ്രചോദനങ്ങള്‍
* ഭയരഹിതമായി വെല്ലുവിളികളെയും പ്രശ്നങ്ങളെയും പ്രശ്നങ്ങളെയും തരണം ചെയ്തു അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍
* പോസിറ്റീവ് ആയ വ്യക്തികളുമായി ഇടപഴകി, മനസ്സിനെ ക്രിയാത്മകമാക്കാന്‍
* മെച്ചപ്പെട്ട കുടുംബബന്ധങ്ങള്‍, തൊഴില്‍ബന്ധങ്ങള്‍ കെട്ടിപ്പടുക്കുവാന്‍
* സാമര്‍ത്ഥ്യവും നൈപുണ്യവും വര്‍ധിപ്പിക്കാന്‍ പുത്തന്‍ അറിവുകള്‍ നേടാന്‍, നേതൃത്വഗുണങ്ങള്‍ തിളക്കിയെടുക്കാന്‍
* ഊര്‍ജ്വസ്വലരായി ജീവിതയാത്ര ആനന്ദകരമാക്കാന്‍