Book : K.M. MANI - RASHTREEYATHILE KARUNA
Author : T. Devaprasad
Category : (Biography)
ISBN : 978-93-49946-93-4
Binding : Paperback
First published : April 2026
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 126
Language : MALAYALAM
K.M. MANI - RASHTREEYATHILE KARUNA
മാണിസാര്‍ ഒരു ഓര്‍മ്മയല്ല ഓര്‍മ്മിപ്പിക്കലാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെ ജനഹ്യദയത്തില്‍ ഇടം നേടണം എന്നതിന്റെ ഓര്‍മ്മിപ്പിക്കല്‍ അതിന് ഒരു മാര്‍ഗമേ ഉള്ളൂ. അവരെ സ്‌നേഹിക്കുക. എല്ലാ പ്രശ്നവും പരിഹരിച്ചുകൊടുക്കുവാന്‍ ആര്‍ക്കും കഴിയില്ല. പക്ഷെ സ്‌നേഹിക്കാന്‍, ഒപ്പം ഉണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ സാധിക്കും, അതായിരുന്നു മാണിസാര്‍, കിട്ടിയ അവസരങ്ങളെല്ലാം ചുറ്റുമുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ മാത്രം യത്‌നിച്ച ഭരണാധികാരി അതിനുവേണ്ടി പട്ടയമേളകളും വെളിച്ചവിപ്ലവവും സാമൂഹിക ജലസേചനപദ്ധതിയും കാരുണ്യപദ്ധതിയും പോലെ എത്രയോ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി. എതിരാളികളെ മര്‍മ്മം അറിഞ്ഞ് ആക്രമിച്ച് പരാജയപ്പെടുത്തുമ്പോഴും അവരില്‍ പെട്ടവര്‍പോലും അപകടങ്ങളില്‍ പെടുമ്പോള്‍ സഹായിച്ചു രക്ഷിക്കുവാന്‍ അദ്ദേഹം മടിച്ചില്ല.
2015 നവംബര്‍ 11 ന് രാവിലെ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തില്‍ കെ.എം. മാണി നടത്തിയ അവസാനത്തെ ഔദ്യോഗിക പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത ഹൃദയസ്പൃക്കായ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു: 'തൊള്ളായിരത്തി അമ്പതുകളിലാണ് ഞാന്‍ പൊതുജീവിതത്തിലേക്ക് കടന്നുവരുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ സാധാരണക്കാരും പാവപ്പെട്ടവരും അടങ്ങുന്ന സമൂഹത്തിനുവേണ്ടിയുള്ള സമര്‍പ്പിതജീവിതം നയിക്കാന്‍ കഴിഞ്ഞതില്‍ ആത്മസംതൃപ്തിയുണ്ട്. ഒരു ഭരണാധികാരി എന്നനിലയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ നിരവധി നല്ല പദ്ധതികളില്‍ എനിക്ക് ഏറ്റവും ചാരിതാര്‍ത്ഥ്യം നല്‍കുന്നത് കാരുണ്യപദ്ധതിയാണ്. - നാലുവര്‍ഷംകൊണ്ട് 123,812 നിരാലംബരായ രോഗികള്‍ക്ക് 842.68 കോടി രൂപ ചികിത്സാസഹായമായി നല്‍കുവാന്‍ സാധിച്ചത് അത്ഭുതത്തോടുകൂടി മാത്രമെ കാണാന്‍ സാധിക്കുകയുള്ളൂ.' കാലം എത്ര കടന്നുപോയാലും മാണിയുടെ ഓര്‍മ്മയെ സുഗന്ധ പൂരിതമാക്കുന്നത് കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ ഈ സ്‌നേഹ മാണ്. കേരള രാഷ്ട്രീയത്തിലെ കാരുണ്യത്തിന്റെ മുഖമായിരുന്നു മാണി. ജനങ്ങളെ സ്‌നേഹിച്ചതുകൊണ്ടാണ് മാണി അവരുടെ ഹൃദയത്തിന്റെ ഭാഗമായത്, അറിയണം ഈ ജീവിതത്തെ, പഠിക്കണം ഈ മാതൃകയെ...


