Book : KESHET
Author : FR JAISON INCHATHANATH CST
Category : REFLECTION
ISBN : 978-93-93969-82-8
Binding : PAPER BACK
First published : JANUARY 2023
Publisher : Pavanatma Publishers Pvt. Ltd.(ATMA BOOKS)
Edition : 1
Number of pages :104
Language : Malayalam
KESHET
മനസ്സിന് എക്കാലത്തും കുളിര്‍മ പകരുന്ന മഴവില്ല് എന്നര്‍ത്ഥമുള്ള കെഷെത്ത് ഭാവനയും ദാര്‍ശനികതയും ഉള്‍ച്ചേര്‍ന്ന ഉള്‍ക്കാഴ്ചകളാലും മനോഹരമായ, ഒഴുക്കുള്ള ഭാഷയാലും സമ്പന്നമാണ്. ശോഭയാല്‍ അഴകുറ്റ മഴവില്ലിനെ നോക്കി അതിന്റെ സ്രഷ്ടാവിനെ സ്തുതിക്കുവിന്‍ പ്രഭാഷകന്‍ 43-11 എന്ന തിരുവചനം പോലെ ഈ കൃതി സ്രഷ്ടാവായ ദൈവത്തിന്റെ സകല സമ്പന്നതയിലേയ്ക്കും ദൈവികവും ധാര്‍മ്മികവുമായ മൂല്യങ്ങളിലേക്കും നമ്മെ ആകര്‍ഷിക്കുന്നു. ജീവിതമാകുന്ന മഴവില്ലിലെ സന്തോഷങ്ങളും സന്താപങ്ങളും സുഖങ്ങളും ദുഃഖങ്ങളും പിണക്കങ്ങളുമാകുന്ന പല വര്‍ണ്ണങ്ങളുടെ ശക്തമാര്‍ന്ന സമന്വയമായി തോന്നും 33 തലക്കെട്ടുകളിലായി കോര്‍ത്തിണക്കിയിട്ടുള്ള ഈ കൃതി. ദൈവിക-മാനുഷിക മൂല്യങ്ങളെ മനുഷ്യജീവിത യഥാര്‍ത്ഥ്യങ്ങളും അനുഭവങ്ങളുമായി അലിയിച്ചു കൊണ്ടുള്ള ഇതിന്റെ പ്രതിപാദനരീതി ഏറെ ആകര്‍ഷണീയമാണ്.
മാര്‍ പോള്‍ ആലപ്പാട്ട്
രാമനാഥപുരം രൂപതാ മെത്രാന്‍