top of page

 

 

ജലത്തില്‍ മുങ്ങുന്പോള്‍ ജീവശ്വാസത്തിനു വേണ്ടിയുള്ള അവസാന പിടച്ചിലാണ് കിം കി ഡുക്കിന്‍റെ സിനിമകളിലെ പ്രണയം. സ്ത്രീക്ക് മതവും മുതലാളിത്തവും നല്‍കിയ വിശുദ്ധ പദവികളുടെ വന്‍സൗധങ്ങള്‍ പൊളിച്ചുനീക്കിക്കൊണ്ട് കഠിനമായി പ്രണയിക്കുകയും പകരം വീട്ടുകയും കൊല ചെയ്യുകയും ചെയ്യുന്ന സ്ത്രീ വ്യക്തിത്വങ്ങളെ അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്നു. 

കിം കി ഡുക്കിന്‍റെ സിനിമകളിലെ അ‍ഞ്ച് ദൃശ്യചിത്രങ്ങളെ വിശകലനം ചെയ്തുകൊണ്ട് സംസ്കാരം, ദേശീയത, പൗരത്വം, പ്രണയം, അക്രമം, മൗനം, സ്ത്രീ, പരിസ്ഥിതി, ബുദ്ധമതം, മുതലാളിത്തം, ദളിത ജീവിതം, ടൂറിസം, ജൈവകൃഷി, സൈബര്‍ സ്ഥലം തുടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പഠനം, പ്രണയം, നിറം, അക്രമം, മൗനം, ക്യാമറ, ചിത്രരചന തുടങ്ങിയവയുടെ ചിഹ്നസാധ്യതകളെക്കുറിച്ചും ആഖ്യാന സവിശേഷതകളെക്കുറിച്ചും അന്വേഷിക്കുന്നു.

അനുബന്ധമായി കിം കി ഡുക്കുമായുള്ള ദീര്‍ഘ അഭിമുഖത്തിന്‍റെ പരിഭാഷ

Kim Ki Duk : Camerakalathe Pranayam

SKU: 690
₹140.00Price
Quantity
  • Facebook
  • YouTube
bottom of page