Book : KUTTIKALILE PADANAVYKALYANGAL -THIRICHARIVUM PARIHARANGALUM
Author : DR. SEEMA MENON K.P
Category : STUDY
ISBN : 978-93-48132-58-1
Binding : Paperback
First published : MARCH 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 164
Language : Malayalam
KUTTIKALILE PADANAVYKALYANGAL -THIRICHARIVUM PARIHARANGALUM
പരീക്ഷപേപ്പറിലെ മാര്‍ക്കിന്റെ കുറവുകൊണ്ടാണ് നമ്മള്‍ കുട്ടികളെ പലപ്പോഴും കുറ്റപ്പെടുത്താറുള്ളത്. അവരുടെ പഠനസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറില്ല. ഇവിടെയാണ് കുട്ടിയെ മനസ്സിലാക്കാന്‍ എന്ന പ്രക്രിയയുടെ പ്രസക്തി. പഠനവേളകളില്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്ന പ്രയാസങ്ങള്‍ അധ്യാപകരും മാതാപിതാക്കളും കൃത്യമായി അവലോകനം ചെയ്താല്‍ കുട്ടികളിലെ പഠനവൈകല്യങ്ങള്‍ ഒഴിവാക്കാനും അവര്‍ക്ക് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താനും, നല്ലൊരു സാമൂഹിക വ്യക്തിയായി രൂപപ്പെടാനും സഹായിക്കും. കുട്ടികളിലെ പഠനവൈകല്യങ്ങള്‍ - തിരിച്ചറിവും പരിഹാരങ്ങളും എന്ന പുസ്തകം വിദ്യാഭ്യാസമനഃശാാസ്ത്രത്തിലെ പഠനവൈകല്യങ്ങള്‍ എന്ന ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയതാണ്. പഠനവൈകല്യങ്ങളെക്കുറിച്ച് മനഃശാസ്ത്രപരവും, ആരോഗ്യശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ വീക്ഷണങ്ങളെ ക്ലാസ്മുറിയിലെ പ്രായോഗിക അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ പുസ്തകം വിശകലനം ചെയ്യുന്നു. ഇതില്‍ വിവിധതരം പഠനവൈകല്യങ്ങള്‍, അവയുടെ കാരണങ്ങള്‍, അവ പരിഹരിക്കാനുള്ള ശാസ്ത്രീയ നിര്‍ദേശങ്ങള്‍ എന്നിവയെ കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഇത് അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ സഹായകമാണ്.