Book : LOKATHE VISMAYIPPICHA DIVYAKARUNNYA ATBHUTHANGAL
Author : Ephrem Kunnappally
Category : (Spirituality)
ISBN : 978-81-978415-2-1
Binding : Paperback
First published : July 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 176
Language : Malayalam
LOKATHE VISMAYIPPICHA DIVYAKARUNNYA ATBHUTHANGAL
വിശുദ്ധ കാര്‍ലോ അക്കുത്തിസ് തയ്യാറാക്കിയ ദിവ്യകാരുണ്യാത്ഭുതങ്ങളെക്കുറിച്ചുള്ള വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.വിശുദ്ധ കാര്‍ലോ അക്കുത്തിസ് തയ്യാറാക്കിയ വെബ്‌സൈറ്റായ carloacutis.com -ല്‍ പ്രസിദ്ധീകരിച്ച ദിവ്യകാരുണ്യാത്ഭുതങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളിലെല്ലാം തിരുവോസ്തിയും വീഞ്ഞും യേശുവിന്റെ തിരുശരീരരക്തങ്ങളായി മാറുന്നുണ്ടെങ്കിലും അവയൊന്നും നഗ്നനേത്രങ്ങളാല്‍ തിരിച്ചറിയപ്പെടുകയോ മനസ്സിലാക്കപ്പെടുകയോ ചെയ്യുന്നില്ല. എന്നാല്‍ പ്രകടമായ അടയാളങ്ങള്‍ പതിപ്പിക്കുന്നവയാണ് ദിവ്യകാരുണ്യാത്ഭുതങ്ങള്‍. തിരുവോസ്തിയിലും വീഞ്ഞിലും അവിടുത്തെ സജീവസാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്നവയാണ് അവയോരോന്നും. വിശ്വാസത്തില്‍നിന്ന് അകന്നുജീവിക്കുന്നവര്‍ക്കും വിശ്വാസത്തില്‍ മാന്ദ്യം സംഭവിച്ചവര്‍ക്കും വിശ്വാസത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുടെ ലോകം തുറന്നുകൊടുക്കുന്നവയാണ് ദിവ്യകാരുണ്യാത്ഭുതങ്ങള്‍. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധകാലങ്ങളില്‍ സംഭവിച്ച ദിവ്യകാരുണ്യാത്ഭുതങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പുസ്തകമാണിത്.




