വെളുത്ത രാത്രികളിലൂടെയും ഇരുണ്ട പകലുകളിലൂടെയും കടന്നുപോകേണ്ടിവരുന്നത് ഭൂമിയെപ്പോലെ മനുഷ്യരുടെയും അവസ്ഥയാണ്. വെളിച്ചം പലപ്പോഴും സ്വയം സൃഷ്ടിച്ചെടുക്കുന്നതല്ല. അനുഭവങ്ങളും അറിവുകളും ഉള്‍ക്കാഴ്ചകളുമാണ് മനുഷ്യരെ മുന്നോട്ടുനയിക്കുന്നത്. ഉള്ക്കാഴ്ചയെന്നാല് ഒരര്‍ത്ഥത്തില്‍ ആത്മജ്ഞാനമാണ്. പറഞ്ഞുവന്നത് ആത്മജ്ഞാനത്തെക്കുറിച്ചായിരുന്നു. ഇവിടെ അതിനു നിമിത്തമായത് സാരംഗ് എഴുതിയ ചെറുകഥാസമാഹാരമായ 'മടക്കം' എന്ന പുസ്തകത്തിന്റെ വായനയാണ്.
പ്രമേയത്തിലും ആഖ്യാനത്തിലും സാമാന്യത്തിലധികം വ്യത്യസ്തത പുലര്‍ത്താന്‍ കഥാകൃത്തിനാവുന്നുണ്ട്. ഡീറ്റെയ്ലിങ് കൊണ്ട് മനോഹരമാണ് ഓരോ കഥയും. വാക്കുകളിലൂടെ കഥാപരിസരങ്ങള്‍ക്ക് അപൂര്‍വ്വമായ ദൃശ്യഭംഗി പകരുന്നതിനും ഈ കഥാകൃത്തിന് കഴിഞ്ഞിരിക്കുന്നു. തുടര്‍ന്നും ഈ തൂലികയിലൂടെ മികച്ച കഥകള്‍ രൂപപ്പെടുത്താന്‍ സാരംഗിനു കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.
അവതാരികയില്‍ നിന്ന്
സജ്ന ഷാജഹാന്