മഗ്ദല എന്ന പട്ടണത്തിൽനിന്നുള്ളവൾ-മഗ്ദലേന (Magdalene), ഈശോ ആരിൽനിന്നാണോ ഏഴുപിശാചുക്കളെ പുറത്താക്കിയത് അവൾ. ഗലീലിയിൽനിന്നും ഈശോയെ അനുഗമിച്ചവൾ. ഈശോയെ സർവാത്മനാ ശുശ്രൂഷി ച്ചവൾ. ഈശോയുടെ പീഡാനുഭവവേളയിലുണ്ടായിരുന്നവൾ. ഉയിർപ്പിനുശേഷം ഈശോയെ ആദ്യമായി ദർശിച്ചവൾ. അവളുടെ ഗുണവിശേഷണങ്ങൾ തീരുന്നില്ല.
പക്ഷേ, അവളെ ലോകം വേശ്യയായും അഭിസാരികയായും ചിത്രീകരിച്ചു. ശരിക്കും അവൾ അങ്ങനെയായിരുന്നോ? അതിനുള്ള ഉത്തരമാണീ നോവൽ. മഗ്ദലനമറിയത്തിന്റെ സംഭവബഹുലമായ ജീവിതകഥ നേർക്കാഴ്ചയാകുന്ന നോവൽ!
അവളുടെ ജീവചരിത്രനോവൽ- അതാണ് മഗ്ദലിൻ!
ബൈബിളിലെ പ്രധാനകഥാപാത്രമായ മഗ്ദലേനയെക്കുറിച്ചുള്ള യഥാതഥമായ നോവൽ - മഗ്ദലിൻ!