Book : MARIAN PRARTHANA MANJARI
Author : BEENA AUGUSTINE AKKARA SFO
Category : PRAYER
ISBN : 9788119443437
Binding : Paperback
First published : DECEMBER 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 168
Language : MALAYALAM
MARIAN PRARTHANA MANJARI
നമ്മുടെ അനുദിന ജീവിതത്തിലെ കുരിശുകള്‍ നമ്മളെ ഭാരപ്പെടുത്തുമ്പോള്‍, പീഡിതരുടെ ആശ്വാസമായ മറിയത്തിലേക്ക് നമുക്ക് അഭയം പ്രാപിക്കാം... വിശുദ്ധ അല്‍ഫോന്‍സ് ലിഗോറിയുടെ ഈ വചനങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ മരിയന്‍ പ്രാര്‍ത്ഥനാമഞ്ജരി എന്ന ഈ പ്രാര്‍ത്ഥനാ സമാഹാരം അനേകര്‍ക്ക് സഹായകമാകും.
- മാര്‍ ടോണി നീലങ്കാവില്‍
- സഹായമെത്രാന്‍, തൃശൂര്‍ അതിരൂപത
മറന്ന് പോയതും, കാലക്രമത്തില്‍ നിന്നും നഷ്ടപ്പെട്ടുപോയതുമായ അനേകം പ്രാര്‍ത്ഥനകള്‍ കൂട്ടിചേര്‍ത്തിരിക്കുന്ന ഈ പുസ്തകം മരിയ ഭക്തര്‍ക്ക് ഏറ്റവും പ്രിയങ്കരമാകും. ആത്മീയമായി വളരാന്‍, നവീകരിക്കപ്പെടാന്‍, മാതൃഭക്തിയില്‍ വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പ്രാര്‍ത്ഥനാമഞ്ജരി പുസ്തകം ഒരു മുതല്‍ക്കൂട്ടാകും. പ്രാര്‍ത്ഥിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ദൈവാനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ.
- ഫാ. ഡേവിഡ് പട്ടത്ത്
- ഡയറക്ടര്‍ ജെറുസലേം ധ്യാനകേന്ദ്രം
മരിയന്‍ പ്രാര്‍ത്ഥനാമഞ്ജരി എന്ന ശീര്‍ഷകത്തോടുകൂടെ പ്രസിദ്ധീകരിക്കപ്പെടുന്ന ഈ പുസ്തകതാളുകളും ഇതിലെ അക്ഷരങ്ങളും ഒരേസമയം ഒരു ഓര്‍മ്മക്കുറിപ്പും ക്ഷണവുമാണ്. ഏതു ജീവിതസാഹചര്യത്തിലും ഒരിക്കലും തള്ളിപ്പറയാത്ത ഒരമ്മ നിനക്കുണ്ടെന്ന് സൗമ്യമായി ഓര്‍മ്മിപ്പിക്കുന്നു ഈ പ്രാര്‍ത്ഥനകള്‍.
- ഫാ. ജെയ്‌സണ്‍ കാളന്‍, കപ്പൂച്ചിന്‍
- പ്രൊവിന്‍ഷ്യല്‍, സെന്റ് തോമസ് കപ്പൂച്ചിന്‍ പ്രൊവിന്‍സ്, ആലുവ