സ്ത്രീകളില്‍ വച്ചേറ്റവും സൗന്ദര്യമുള്ള പേരാണ് മറിയം. ക്രിസ്തുവിന്‍റെ അമ്മയും ജോസഫിന്‍റെ ഭാര്യയുമായവളുടെ പേരാണ് അത്.

പ്രകാശപൂര്‍ണ്ണമായ ജീവിതത്തിന് പറയാവുന്ന മറ്റൊരു പേരുകൂടിയാണ് അവളുടേത്. അവള്‍ അനേകരുടെ ജീവിതത്തില്‍ പ്രകാശം നല്‍കുന്നവളാണ്. അതുകൊണ്ടാണ് ലോകത്തില്‍ അവളെക്കുറിച്ചുള്ള എഴുത്തിന് മാത്രം കുറവില്ലാത്തത്. എത്ര പേരെഴുതിയാലും പിന്നെയും വായിക്കാന്‍ തോന്നുന്ന വിധത്തില്‍ അവളുടെ ജീവിതം അനേകരെ ആകര്‍ഷിക്കുന്നു. ആ ജീവിതത്തെ ആരെഴുതിയാലും അതിന് വ്യത്യസ്തതയും വൈവിധ്യവുമുണ്ട്. അതിന്‍റേതായ സൗന്ദര്യവും.

ഈ കൃതി ലളിതമായ ഭാഷയും സുന്ദരവും ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കാവുന്നതുമാണ്. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള സാധാരണ ഗ്രന്ഥം.

മൂന്ന് ഭാഗങ്ങളിലായിട്ടാണ് ഈ കൃതിയുടെ ക്രമീകരണം. ആദ്യഭാഗത്തെ അധ്യായങ്ങളില്‍ മറിയത്തിന്‍റെ ജീവിതകഥ. രണ്ടാം ഭാഗത്തില്‍ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചും, മൂന്നാം ഭാഗം മറിയത്തെക്കുറിച്ചുള്ള സകലമാന അറിവുകളുമാണ് പ്രതിപാദിച്ചിട്ടുള്ളത്.

MARIYATHINTE KATHA

SKU: 686
₹110.00Price
 • Book : Mariyathinte katha
  Author : James Pallipatt
  Category : Biography
  ISBN : 9788195000128
  Binding : Paperback
  First published : January 2021
  Publisher : Pavanatma Publishers Pvt. Ltd.
  Edition : 1
  Number of pages : 104
  Language : Malayalam

   

 • ഇരിങ്ങാലക്കുട രൂപത വൈദികനും കൈപ്പമംഗലം ആര്‍.സി.യു.പി. സ്കൂള്‍ അധ്യാപകനുമാണ് ലേഖകന്‍. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡ്., ഹയര്‍ സെക്കന്‍ററി അധ്യാപക യോഗ്യതയായ സെറ്റ് തുടങ്ങിയ ബിരുദങ്ങളും നേടിയിട്ടുള്ള ഇദ്ദേഹം അധ്യാപകര്‍ക്കായ്  വിനോദം, വിജ്ഞാനം, വിചിന്തനം, പരിശീലകര്‍ക്ക് ഒരു വഴികാട്ടി എന്ന പുസ്തകവും രചിച്ചിട്ടുണ്ട്

 • Facebook
 • YouTube

Atma Books

Shop

Socials

Be The First To Know

Pavanatma publishers,
St. Alphonsa Capuchin Ashram, KOZHIKODE,

KL 673016, IN

09846124800

Sign up for our newsletter

Copyright © 2018 pavanatma publishers pvt ltd - All Rights Reserved.