പ്രമേയത്തിന്‍റെ സവിശേഷതകൊണ്ട് തികച്ചും വ്യത്യസ്തമായ വായനാനുഭവം സൃഷ്ടിക്കുന്ന രചനയാണ് മായാസീത എന്ന നോവല്‍. പുരാണേതിഹാസമായ രാമായണവുമായി ബന്ധപ്പെട്ട ഓരോ കഥാപാത്രങ്ങളെയും പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നുവെന്നതാണ് ഇതിന്‍റെ മുഖ്യ സവിശേഷത. ഈ നോവലിന്‍റെ കേന്ദ്ര കഥാപാത്രം ശ്രീരാമനല്ല, സീത സഹോദരി മായാദേവിയാണ്. ആഴത്തിലുള്ള മനുഷ്യസംവേദനങ്ങളും വൈകാരികതയും പ്രക്ഷുബ്ധതയും ഇതിലെ ഓരോ കഥാപാത്രത്തെയും വേറിട്ടു നിര്‍ത്തുന്നു. അനുവാചകമനസ്സുകളെ ഒരേസമയം ഉദ്ദീപിപ്പിക്കുകയും അവരുടെ മനസാക്ഷിക്കു നേരേ നിരവധി ചോദ്യങ്ങളെറിയുകയും ചെയ്യുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍കൊണ്ട് സന്പന്നമാണ് മായാസീത.
MAYASEETHA
Book : Mayaseetha
Author : Jayasree Manayil
Category : Novel
ISBN : 978-81-948571-1-2
Binding : Paperback
First published : December 2020
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 200
Language : Malayalam