കലുഷിതമായ കാലഘട്ടത്തില്‍ സ്‌നേഹവും കരുണയും നിറഞ്ഞ... കര്‍മ്മഫലം ഇച്ഛിക്കാതെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ മാറ്റം ഉണ്ടാക്കാന്‍ കഴിയൂ. ഹൃദയപാത്രത്തില്‍ സ്‌നേഹജലം നിറച്ച് സര്‍വ്വ ചരാചരങ്ങളിലേക്കും കരുണയോടെ പകരുവാന്‍ നമുക്ക് കഴിയണം. പ്രതിസന്ധികളെ ക്ഷമയോടെ നേരിടുവാന്‍ പഠിക്കണം. മനുഷ്യജീവിതം തന്നെ പൊളിച്ചെഴുത്താണ്. അത് നമ്മളെ എല്ലായ്‌പ്പോഴും പരുവപ്പെടുത്തി എടുക്കുകയാണ്. അനിവാര്യമായ മാറ്റത്തിന് മൂല്യാധിഷ്ഠിതമായ.... സ്‌നേഹവും നന്മയും നിറഞ്ഞ പാതയാണ് വെട്ടിത്തെളിക്കേണ്ടതെന്ന ഓര്‍മ്മപ്പെടുത്തലാണ് മിഴിനാളം... നിത്യം പൂക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന പൂമരമാകണം നാം. തത്ഫലമായുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും നമുക്ക് അനുഭവിക്കാന്‍ കഴിയും എന്ന മാനവിക സന്ദേശത്തിന്റെ ഹൃദയാവര്‍ജ്ജകമായ ആവിഷ്‌കരണം.