Book : NADANPATTUM NASRANIPPENPERUMAYUM
Author : Dr. Leena M.A.
Category : (Study)
ISBN : 978-93-48132-50-5
Binding : Paperback
First published : August 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 482
Language : Malayalam
NADANPATTUM NASRANIPPENPERUMAYUM
ചരിത്രത്തെയും സംസ്‌കാരത്തെയും പൈതൃകത്തെയും പുനര്‍നിര്‍ണ്ണയിക്കുന്നവയാണ് നാടന്‍പാട്ടുകള്‍. അവ മനസ്സിന്റെ ഉള്‍ത്താളമാണ്. നസ്രാണി നാടന്‍പാട്ടിന്റെ മാര്‍ഗവും വഴിപാടും ഇതുതന്നെയാണ്. വരികള്‍ക്കിടയിലൂടെയും വാക്കുകള്‍ക്കിടയിലൂടെയുമുള്ള പുനര്‍വായനയിലൂടെ പുതിയൊരു അര്‍ത്ഥവും പരിസരധ്വനിയും ഉയര്‍ന്നുവരുന്നു. ഭൗതികവും സാമൂഹികവും ആത്മീയവുമായ ജ്ഞാനമണ്ഡലത്തെ വാങ്മയമായി തുറന്നുവച്ചിട്ടുള്ള നേര്‍ക്കാഴ്ചയുടെ മഹാമേളനമാണ് നസ്രാണിപ്പെണ്‍പാട്ടുകള്‍. ആത്മീയതയിലേക്കും പുതുവെളിച്ചത്തിലേക്കും നയിക്കുന്ന ഈ പാട്ടുകള്‍ വെറും പാട്ടുകളേയല്ല. സന്മാര്‍ഗ്ഗത്തിന്റെയും വെളിപാടിന്റെയും മൂല്യബോധനത്തിന്റെയും വിത്തുകള്‍ നല്‍കിയ അമ്മമനസ്സിന്റെ ഉണര്‍ത്തുപാട്ടുകളാണ് വരുംകാലത്തിനുവേണ്ടിയുള്ള ചരിത്രനിര്‍മ്മിതിയുടെ തിരുശേഷിപ്പുകളായി അവയെ നാം തിരിച്ചറിയണം.