ക്രിസ്തുസ്നേഹത്തിന്‍റെ സ്ത്രീപക്ഷവായനയാണ് ഞാന്‍ വെറോനിക്ക എന്ന കഥ. ഞാനും മഗ്ദലനമറിയവും യേശു ഉയിര്‍പ്പിച്ച ലാസറിന്‍റെ സഹോദരിമാരും രാത്രിയില്‍ മറിയത്തിന്‍റെ അടുത്തിരിക്കുകയാണ്. സെഹിയോന്‍ ഊട്ടുശാലയില്‍ എൻ്ന മുഖവാക്യത്തിലുണ്ട് ഈ സ്ത്രീപക്ഷം. ക്രിസ്തു മരിച്ച രാത്രിയുടെ യാമങ്ങളെ പീഡാസഹനപര്‍വ്വങ്ങളുടെ ഇമേജറികള്‍കൊണ്ട് നിറയ്ക്കുന്പോള്‍ വെറോനിക്കയുടെ മനോവ്യാപാരങ്ങള്‍ മാത്രമല്ല, ക്രിസ്തുവിനെ സ്നേഹിച്ച സകല സ്ത്രീകളുടെയും ഹൃദയവിചാരങ്ങള്‍കൂടി അനുവാചകന് വെളിപ്പെടുന്നുണ്ട്. അത്രമേല്‍ സൂക്ഷ്മമായിട്ടാണ് വൈകാരിക സന്ദര്‍ഭങ്ങളെ കൈയൊതുക്കത്തോടെ ഈ ചെറിയ കഥയില്‍ കോര്‍ത്തിണക്കുന്നത്. ചോരമണക്കുന്ന ഓര്‍മ്മകളുടെ നടുമുറ്റത്ത് ഒറ്റപ്പെടുത്തിയവരും തള്ളിപ്പറഞ്ഞവരും തീകായുന്നുമുണ്ട്. കണ്ണീര്‍വറ്റി മയങ്ങിയ അമ്മ മറിയത്തിന്‍റെ നെഢ്ചില്‍ ഉണ്ണിയേശുവിന്‍റെ ഓര്‍മ്മകള്‍ ഉറങ്ങിക്കിടക്കുന്നു. അങ്ങനെ ആകെ ഇരുള്‍ മൂടിയടഞ്ഞ രാത്രി ക്രിസ്തുവിന് റെ ഉത്ഥാനത്തിന്‍റെ പുലരിയിലേക്ക് ഉണരുന്ന വെളിച്ചത്തിലാണ് മഗ്ദലനമറിയത്തിന്‍റെ വക്ഷസിനെ മൂടിയ വസ്ത്രത്തില്‍ ക്രിസ്തുവിന്‍റെ മുള്‍മുടിയണിഞ്ഞ മുഖം വെറോനിക്ക കണ്ടെത്തുന്നത് തന്‍റെ സ്വകാര്യമെന്ന് താന്‍ കരുതിയ തൂവാലയിലെ ക്രിസ്തുവിന്‍റെ ചോരവീണ് കുതിര്‍ന്ന മുഖം ക്രിസ്തുവിനെ സ്നേഹിക്കുന്ന സര്‍വ്വരുടെയും സ്വന്തമാണെന്ന് വെറോനിക്ക തിരിച്ചറിയുന്ന പുലരിതന്നെ ഉത്ഥാനപുലരിയാകുന്ന കഥാസമാപ്തി കാവ്യഭംഗി നിറഞ്ഞതായി മാറുന്നു.

Njan Veronica

SKU: 676
₹110.00Price
 • Book : Njan Veronica
  Author : George Areeplackal
  Category : Stories
  ISBN : 9788194857181
  Binding : Paperback
  First published : December 2020
  Publisher : Pavanatma Publishers Pvt. Ltd.
  Edition : 1
  Number of pages : 104
  Language : Malayalam

 • Facebook
 • YouTube

Atma Books

Shop

Socials

Be The First To Know

Pavanatma publishers,
St. Alphonsa Capuchin Ashram, KOZHIKODE,

KL 673016, IN

09846124800

Sign up for our newsletter

Copyright © 2018 pavanatma publishers pvt ltd - All Rights Reserved.