വര്‍ത്തമാനകാലത്തില്‍ നമ്മുടെ ജീവിതപരിസരങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെടുന്നവരാണ് വിനായക് നിര്‍മ്മലിന്‍റെ ഓരോ കഥാപാത്രങ്ങളും. അപരിചിതമായ ഭൂമികയോ അസാധാരണക്കാരായ മനുഷ്യരോ അവിടെയില്ല. മറിച്ച് ജീവിതംകൊണ്ട് മുറിവേറ്റ് നമ്മുടെ നെഞ്ചുപിളര്‍ക്കുന്നവരാണ് അവര്‍ ഓരോരുത്തരും. ഒരു കുടുംബകഥകൂടി എന്ന നോവലിന്‍റെ കാര്യവും വ്യത്യസ്തമാകുന്നില്ല. ഈ നോവലിലെ എല്ലാ കഥാപാത്രങ്ങളും നമ്മള്‍ തന്നെയോ നമുക്കറിവുള്ളവരോ ആണ്. അതോടൊപ്പം തന്നെ ദാന്പത്യത്തിലെ ഇടര്‍ച്ചകള്‍ക്ക് കാരണമായി മാറാവുന്ന ഒരു വിഷയത്തെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാവുന്ന രീതിയില്‍ സാമര്‍ത്ഥ്യത്തോടെ നോവലിസ്റ്റ് ഇവിടെ അവതരിപ്പിച്ചിട്ടുമുണ്ട്. അത്തരമൊരു വിഷയം നമ്മുടെ വായനയ്ക്ക് തികച്ചും പുതുമയേറിയ കാര്യമായിരിക്കുമെന്ന് ഉറപ്പാണ്.
Oru Kudumbakatha Koodi
Book : Oru Kudumbakatha Koodi
Author : Vinayak Nirmal
Category : Novel
ISBN : 978-93-88909-93-8
Binding : Paperback
First published : August 2020
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 260
Language : Malayalam