Book : POONTHANAVUM DURANTHAMUTHALALITHAVUM
Author : DR. SHOOBA K.S
Category : STUDY
ISBN : 978-93-93969-28-6
Binding : PAPER BACK
First published : NOVEBER 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 132
Language : Malayalam
POONTHANAVUM DURANTHAMUTHALALITHAVUM
ടെക്‌നോ ക്യാപ്പിറ്റലിസത്തിന്റെയും ഡിസാസ്റ്റര്‍ ക്യാപിറ്റലിസത്തിന്റെയും കാലത്തെ പൂന്താനവായന. സംസ്‌കാരത്തിന്റെ ഘടനയെയും വ്യവഹാരവിശകലനത്തെയും കഥാഖ്യാനത്തെയും സംബന്ധിക്കുന്ന കേരളീയ ചിന്തകള്‍.
നാടോടി രാമായണ കഥയായ രാവണന്റെ മൂക്കില്‍ നിന്നും പിറന്ന സീത, ഇ. സന്തോഷ് കുമാറിന്റെ ജ്ഞാനഭാരം. ചന്ദ്രമതിയുടെ വേതാളകഥകള്‍. കെ.ജി. ജോര്‍ജിന്റെ മേള, മലയാള സിനിമയിലെ യക്ഷികള്‍, ആധുനികകാല സ്ത്രീകഥ, സാഹിത്യ ചരിത്രങ്ങൡ പരാമര്‍ശമില്ലാത്ത ജാതിവിരുദ്ധ കൃതി, ലക്ഷദ്വീപ് സാഹിത്യവും ജീവിതവും തുടങ്ങിയവയെക്കുറിച്ചുള്ളള പഠനങ്ങള്‍.
സാധാരണ കാണുന്ന ജീവിതത്തിന്റെ ഉപരിതലത്തിലല്ല, അവിടെ തലകീഴായി കാണുന്ന ജഡജീവിതത്തിന്റെ പകല്‍ വെളിച്ചത്തിലല്ല കഥകളുണ്ടാകുന്നത്. പാതിവെന്ത ശവത്തെ മറിച്ചിട്ടു നോക്കുമ്പോഴാണ് കഥയുണ്ടാകുന്നത് എന്ന് ഷൂബ കെ.എസ്. വേതാള കഥാപഠനത്തില്‍ എഴുതുന്നു... ദുരന്തമുതലാളിത്തം എന്നു പേരിട്ടു വിളിക്കുന്ന നവമുതലാളിത്തത്തിന്റെ ആസുരതകള്‍ പാതിവെന്ത അവസ്ഥയിലാക്കിയ സംസ്‌കാരത്തെ, അതിലെ വ്യവഹാരങ്ങളെ, ജീവിതത്തെ മറിച്ചിട്ടു നോക്കുന്നതിന്റെ ദുരന്തദൃശ്യങ്ങളാണ് ഈ സംസ്‌കാരവിമര്‍ശനലേഖനങ്ങളില്‍ തെളിയുന്നത്. സംസ്‌കാരവിമര്‍ശനം അലസവിനോദവും ദന്തശേഖരണവും മാത്രമായി ചുരുങ്ങിയ കാലത്ത് സംസ്‌കാരവിമര്‍ശനത്തിന്റെ തനതുവഴികള്‍ നിര്‍മ്മിക്കുന്നതിലെ ധീരതയാണ് ഈ എഴുത്തുകളുടെ ആകര്‍ഷണം.
ഡോ. ആര്‍. ചന്ദ്രബോസ്.