ഉടഞ്ഞ സ്ഫടികപ്പാത്രം പോലെ ആലിംഗനബദ്ധരായി നൃത്തം ചെയ്യുന്ന രണ്ട് യുവമിഥുനങ്ങളെപ്പോലെയുള്ള ഒരു മഞ്ഞുകട്ട ഞാനിരിക്കുന്നിടത്തുകൂടി ഒഴുകിമാറി കാലം പണിതുയർത്തുന്ന ഈ ശില്പ ഭംഗിയെ എന്തു പേരിട്ടുവിളിക്കണം?
കാലം വികൃതികാട്ടിയ സ്ഫടിക ശില്പം പോലെ ഉടഞ്ഞുപോയ ഒരു പ്രണയത്തെ പുന:ർജ്ജനിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ ചെയ്യുന്നത്. മൃതികൾക്കു വിട്ടുകൊടുക്കാനാവാത്ത എഴുത്തുകാരന്റെ ഓർമ്മകളിൽ പ്രിയപ്പെട്ടവളായിരുന്ന പെൺകുട്ടി അവൾ അയാളുടെ ആരായിരുന്നു ? ഓർമ്മകൾ പ്രണയമായി ആകുലതയായി നഷ്ടപ്രണയമായി പെയ്തിറങ്ങുന്ന അപൂർവ സുന്ദരവും ഹൃദ്യവുമായ പ്രണയപുസ്തകം ------