Book : SNEHAPRA IDHANAM ATMAV DAIVASTIKYAM
Author : Raphael Neelamkavil
Category : Spirituality
ISBN : 978-93-49946-84-2
Binding : Paperback
First published : October 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :168
Language : MALAYALAM
SNEHAPRA IDHANAM ATMAV DAIVASTIKYAM
ദൈവമുണ്ടോ, ആത്മാവുണ്ടോ, ആത്മാവിനെങ്ങനെ ദൈവികതയിലേക്കു വളരാം, എന്നീ ചോദ്യങ്ങളെക്കുറിച്ച് ഗഹനമായ ചർച്ചകൾ വായനക്കാർക്കു നൽകുന്ന മലയാളത്തിലെ ഏക(ആദ്യ) പുസ്‌തകം.
ഒന്നാമദ്ധ്യായം എങ്ങനെ സ്നേഹപ്രണിധാനം പഠിക്കാം, അതിലെ ഘട്ടങ്ങൾ ഏവ, എന്നിവ വിശദമായി ചർച്ചചെയ്യുന്നു. ആത്മീയതയുടെ അടിസ്ഥാനത്തിന് ജീവിതംകൊണ്ട് യേശു നൽകിയ നിർവചനവും യേശു പ്രാർത്ഥിച്ച വിധവുമാണ് ദൈവ-മനുഷ്യ സ്നേഹപ്രണിധാനം (Contemplative Love / Loving Contemplation). എല്ലാവരെയും എല്ലാറ്റിനെയും ഒന്നിച്ചു ചേർക്കുംവിധം "വിശാലമായി" (pra-), ദൈവത്തോട് ഏറ്റവും "അടുത്താ"യിരുന്നുകൊണ്ട് (ni- / ṇi-), എല്ലാം മനസ്സിലും വ്യക്തിത്വത്തിലും ആത്മാവിലും "ഒരുമിച്ചു പിടിച്ചു ചേർക്കും"വിധം (dha-) സ്നേഹിക്കുന്ന പ്രക്രിയയാണത്. ഇത് വെറും മനനമോ ധ്യാനമോ അല്ല. ഇത് മനനമോ ധ്യാനമോ അല്ല. ഇതെങ്ങനെ നിത്യജീവിതത്തിൽ പ്രായോഗികമാക്കാമെന്നു വ്യക്തമാക്കുന്നു. ഒരല്പം സമയം സ്നേഹപ്രണിധാന പരിചയത്തിനു ലഭിക്കുമെങ്കിൽ, ശക്തമായ, സ്ഥായിയായ വ്യതിയാനങ്ങൾ ജീവിതത്തിൽ സംഭവിക്കാം.
രണ്ടാമദ്ധ്യായം ആത്മാവിന്റെ ആസ്‌തിക്യം കാരണങ്ങളോടെ വിശദമായി ചർച്ചചെയ്യുന്നു. ആത്മാവുണ്ടെങ്കിൽ, അതിന്റെ സാധ്യമായ പ്രകൃതിയും പ്രക്രിയകളും എങ്ങനെയറിയാം, ആത്മീയജീവിതം സമൂഹത്തിലെങ്ങനെ സാധ്യമാക്കാം, എന്നിവക്ക് വളരെയധികം പ്രാധാന്യം നൽകുന്നു.
മൂന്നാമദ്ധ്യായം ദൈവാസ്‌തിക്യത്തിനു ശാസ്ത്രീയ ചിന്തയിൽ യുക്തിസഹമായ പുതിയ ചില കാരണങ്ങൾ നിരത്തുന്നു: അനന്ത-കാര്യകാരണ-ഫല വാദം (Infinite Causal Effects Argument, ICE). ദൈവത്തിന്റെ യുക്തിസഹമായ പ്രകൃതിയും പ്രക്രിയകളും എങ്ങനെ അറിയാമെന്നു ചർച്ചചെയ്യുന്നു.




