Book SNEHATHINTE KANNUKALILUDE
Author : FR BONIFACE MANAYATHUMARIYIL CST
Category : Spritual
ISBN 9789393969873
Binding : Paperback
First published : JUNE 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 240
Language : Malayalam
SNEHATHINTE KANNUKALILUDE
ദൈവത്തെ മനുഷ്യന്‍ അനുഭവിച്ചറിയുന്നത് സ്‌നേഹത്തിന്റെ ആധിക്യമായിട്ടാണ്. ഒരിക്കലും അവസാനിക്കാത്ത, അതിരുകളില്ലാത്ത, അളവുകളില്ലാത്ത, ഒരിക്കലും മതിവരാത്ത ആഴങ്ങള്‍ പോലെ നീന്തിത്തുടിക്കാവുന്ന സ്‌നേഹസാഗരം.
സ്‌നേഹത്തനിമയായ ദൈവസത്തയില്‍ സ്‌നേഹവിസ്‌ഫോടനമാണ് ക്രിസ്തു. പ്രസ്തുത സ്‌നേഹസ്‌ഫോടനത്തിന്റെ അനുരണനങ്ങള്‍ പ്രപഞ്ചത്തിലും ജീവജാലങ്ങളിലും ഓരോ അണുവിലും മനുഷ്യനിലും മാറ്റൊലികൊള്ളുന്നു, സ്പന്ദിക്കുന്നു, തുടിക്കുന്നു.
പരസ്പരം സ്‌നേഹിക്കുന്ന ദൈവമക്കളുടെ കരുണയുടെ നീരുറവകള്‍ വഴി സകല ദുഃഖങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. പരസ്‌നേഹത്തിന്റെ ഒരു നീര്‍ച്ചാലാകാന്‍ നീയും വിളിക്കപ്പെട്ടിരിക്കുന്നു. സ്‌നേഹത്തിന് എല്ലാം സാധ്യമാണെന്ന്. അപ്പോള്‍ എല്ലാവരും തിരിച്ചറിയും. സ്‌നേഹത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ സ്‌നേഹത്തിന്റെ വിസ്മയം. ദൈവരാജ്യം സന്നിഹിതമാകും. ഈ സത്യങ്ങളാണ് സ്‌നേഹത്തിന്റെ കണ്ണുകളിലൂടെ നാം വായിച്ചറിയുന്നത്.