Book : SUVISESHA PRAGHOSHANATHINU ORU VERITTA SAILY
Author : Fr. Gilson nedumaruthumchalil CMI
Category : (Homiletics)
ISBN : 978-81-19443-06-2
Binding : Paperback First published :
SEPTEMBER 2022
Publisher : Pavanatma Publishers Pvt. Ltd
Edition : 1
Number of pages : 656
Language : Malayalam
SUVISESHA PRAGHOSHANATHINU ORU VERITTA SAILY
എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെയും ഉപയോഗത്തിന്
- വേറിട്ട കാഴ്ചപ്പാടുകളും അവതരണശൈലിയും ഏവരെയും എപ്പോഴും ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. സുവിശേഷപ്രഘോഷണത്തിനും ഇതുവാസ്തവംതന്നെ. ഒരു സുവിശേഷഭാഗത്തെപ്പറ്റി പൊതുവില്‍ പറയുന്ന കാര്യങ്ങള്‍ക്കപ്പുറം ഒരു പുതിയ ചിന്താരീതി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. ഒരു ഭാഗവും ഉപേക്ഷിക്കാതെ സുവിശേഷങ്ങളിലെ മുഴുവന്‍ ഭാഗവും ഇവിടെ പ്രതിപാദിച്ചിരിക്കുന്നതിനാല്‍ എല്ലാ ക്രിസ്തീയവിഭാഗങ്ങള്‍ക്കും ഇത് പ്രയോജനകരമാണ്.
- റവ. ഡോ. ജില്‍സണ്‍ ജോണ്‍ നെടുമരുതുംചാലില്‍ സി.എം.ഐ
ആധുനിക ജീവിതസാഹചര്യങ്ങളോട് ബന്ധപ്പെടുത്തി മനുഷ്യാവസ്ഥയുടെ വിവിധ തല്ങ്ങളെയും സന്ദര്‍ഭങ്ങളെയും വിലയിരുത്തി, തികച്ചും വ്യത്യസ്തവും നൂതനവുമായവിധം വചനം മനുഷ്യഹൃദയങ്ങളിലേക്ക് അവതരിപ്പിക്കപ്പെടുമ്പോള്‍ അവ മനസ്സില്‍ നിലനില്‍ക്കുകയും ജീവിതത്തെ പരിവര്‍ത്തനവിധേയമാക്കുകയും ചെയ്യും. നമ്മpടെ ജീവിതത്തെ ആത്മപരിശോധനയുടെയും ആത്മവിചാരണയുടെയും തലത്തിലേക്ക് നയിക്കുവാന്‍ കഴിവുള്ള ഈ ഗ്രന്ഥം സഭയിലും സമൂഹത്തിലും പ്രകാശംപരത്തുമെന്ന് പ്രത്യാശിക്കുന്നു.
- കാര്‍ഡിനല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി - മേജര്‍ ആര്‍ച്ച് ബിഷപ്പ്
പരമ്പരാഗതമായ സുവിശേഷപ്രസംഗശൈലിയില്‍ നിന്നുമാറി ദൈവശാസ്ത്രത്തിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊണ്ടു വേറിട്ടശൈലിയില്‍ ഓരോ സുവിശേഷഭാഗത്തിനും ഉള്‍ക്കരുത്തുള്ള ദര്‍ശനങ്ങള്‍ ഇവിടെ അനാവരണം ചെയ്യുന്നു. ഒരു ഭാഗവും ഉപേക്ഷിക്കാതെ സുവിശേഷങ്ങള്‍ മുഴുവന്‍ ഈ ഗ്രന്ഥത്തില്‍ നൂതന ഉള്‍ക്കാഴ്ചകളോടെ വ്യാഖ്യാനിച്ചിരിക്കുന്നതിനാല്‍ ഇത് എല്ലാ ക്രിസ്തീയ വിഭാഗങ്ങള്‍ക്കും ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.
- മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ - കോതമംഗലം രൂപതാദ്ധ്യക്ഷന്‍