top of page

Book : THEERTHADANAM: EDEN MUTHAL PARUDEESA VARE (PART-1)
Author : DR. MICHAEL KARIMATTAM
Category : SCRIPTURE
ISBN : 9789348132291
Binding : Paperback
First published : NOVEMBER 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 176
Language : Malayalam

THEERTHADANAM: EDEN MUTHAL PARUDEESA VARE (PART-1)

SKU: 1052
₹260.00Price
  • മനുഷ്യനെ ദൈവം കിഴക്ക് ഏദെനില്‍ നിര്‍മ്മിച്ച തോട്ടത്തിലാക്കി. അവിടെ മനുഷ്യന്‍ ദൈവത്തോടൊന്നിച്ചു വസിച്ചു. സന്തോഷത്തില്‍ ഐക്യത്തില്‍. എന്നാല്‍ ഏതോ ഒരഭിശപ്തനിമിഷത്തില്‍ ആ കൂട്ടായ്മയ്ക്കു കോട്ടം തട്ടി. ഉറവിടത്തോടു ബന്ധിക്കുന്ന ജീവന്റെ ചരടറുത്ത്, പറുദീസായുടെ പടിയിറങ്ങിയ മനുഷ്യന്‍ ഏകാന്തതയുടെ മരുഭൂമിയില്‍ അലഞ്ഞു. അവനെ തേടി ദൈവം പിന്നാലെ വന്നു. ഒരു തീര്‍ത്ഥാടനം ആരംഭിക്കുകയായി. പിതൃഭവനം വിട്ട് അലയുന്ന മനുഷ്യന്‍, മനുഷ്യനെ സ്വഭവനത്തിലേക്ക് ക്ഷണിക്കുന്ന ദൈവം.
    കിഴക്ക് ഏദെനില്‍ തുടങ്ങിയ യാത്ര, ചോരപുരണ്ട കൈകൊണ്ടു നിര്‍മ്മിച്ച നോദും പ്രളയജലത്തിനുമധ്യേ പേടകമുറച്ച അറാറാത്തും ആകാശത്തെ വെല്ലുവിളിച്ച് തല ഉയര്‍ത്തിയ ബാബേലും കടന്ന്, ദൈവം ഉടമ്പടിയുടെ പ്രമാണങ്ങളുമായി ഇറങ്ങിവന്ന ഹോറെബും, കണ്‍സ്യൂമറിസം ശവക്കുഴി തോണ്ടിയ ക്രിബ്രോത്ത് ഹത്താവായും, പിതാക്കള്‍ ശയിക്കുന്ന മക്‌പേലായും, അബ്രാഹം ബലിപീഠം ഒരുക്കി, മനുഷ്യപുത്രന്റെ രക്തംവീണു കുതിര്‍ന്ന മോറിയായും പിന്നിട്ട്, സ്വര്‍ഗ്ഗീയ ജറുസലെംവരെ നീളുന്ന, പറുദീസാ മുതല്‍ പറുദീസാ വരെ, ഏദേന്‍ മുതല്‍ പുതിയ ജറുസലെം വരെയുള്ള ഒരു തീര്‍ത്ഥയാത്ര. ഈ യാത്രയുടെ ആദ്യഭാഗം, ഏദേന്‍ മുതല്‍ ജറുസലെം വരെ, ഇവിടെ അവതരിപ്പിക്കുന്നു. പഴയനിയമത്തിലെ പ്രധാന സ്ഥലങ്ങളാണ് ഇവിടെ പഠനവിഷയമാക്കുന്നത്.
     

  • Facebook
  • YouTube
bottom of page