
Book : VAZHIVILAKKUKAL Author : Dr. Michael Karimattam Category : Scripture ISBN : 978-81-19443-50-5 Binding : Paperback First published : JANUARY 2024 Publisher : Pavanatma Publishers Pvt. Ltd. Edition : 1 Number of pages : 128 Language : MALAYALAM
VAZHIVILAKKUKAL
അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു. എളിയവര്‍ക്ക് അത് അറിവുപകരുന്നു. (സങ്കീ. 119:130). ഉള്ളിലും ചുറ്റിലും അന്ധകാരം വ്യാപിക്കുമ്പോള്‍ മുന്നില്‍ വഴികാണാതെ വലയുമ്പോള്‍, ദൈവത്തിന്റെ വചനമാണ് ശരിയായ വഴി കാട്ടിത്തരുന്നത്. പറയുന്ന വാക്കുകള്‍ മാത്രമല്ല, ചെയ്യുന്ന പ്രവൃത്തികളും വചനമാണ്. മനുഷ്യന്‍ നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. (മത്താ 5:16). ദൈവവചനം നയിക്കുന്ന വഴികളിലൂടെ നടന്നവരുടെ ജീവിതവും പിന്‍തലമുറകള്‍ക്കു വഴിവിളക്കുകളാകും. ഇപ്രകാരമുള്ള അനേകം ജീവിതങ്ങള്‍ ബൈബിളില്‍ പ്രഭചൊരിഞ്ഞുനില്‍ക്കുന്നു. അവയില്‍ നിന്നു എട്ട് കഥാപാത്രങ്ങളെ ഇവിടെ പഠനവിഷയമാക്കുന്നു - പറുദീസായില്‍നിന്നു പുറത്താക്കപ്പെട്ടതുമുതല്‍ വാഗ്ദത്തഭൂമിയില്‍ പ്രവേശിച്ചതുവരെയുള്ള രക്ഷാചരിത്രവഴികളിലെ, ആബേല്‍ മുതല്‍ ജോഷ്വാ വരെയുള്ള, എട്ട് വഴിവിളക്കുകള്‍.
ഡോ. മൈക്കിള്‍ കാരിമറ്റം പതിനഞ്ചു വര്‍ഷക്കാലം തലശ്ശേരി അതിരൂപതയില്‍ ബൈബിള്‍ അപ്പോസ്റ്റൊലേറ്റിന്റെ ഡയറക്ടറായും നാലുവര്‍ഷം മുരിങ്ങൂര്‍ ഡിവൈന്‍ ബൈബിള്‍ കോളജിന്റെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ച ഡോ. മൈക്കിള്‍ കാരിമറ്റം 2002 മുതല്‍ തൃശ്ശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ അദ്ധ്യാപകനായി 20 വര്‍ഷം സേവനം അനുഷ്ഠിച്ചതിനുശേഷം ഇപ്പോള്‍ രൂപതയുടെ വൈദികമന്ദിരത്തില്‍ വിശ്രമജീവിതം നയിക്കുന്നു. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബൈബിള്‍ വ്യാഖ്യാനമായ ആല്‍ഫാ ബൈബിള്‍ വ്യാഖ്യാനത്തിന്റെ ചീഫ് എഡിറ്റര്‍ കൂടിയാണ് അദ്ദേഹം.
ഞങ്ങള്‍ പ്രസാധനം ചെയ്ത ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ 1. അങ്ങയുടെ ചിറകിന്‍ കീഴില്‍ 2. വെളിപാടുപുസ്തകം ഒരു വ്യാഖ്യാനം 3. കുരിശിന്റെ സുവിശേഷം 4. ആത്മാക്കളുടെ ലോകം 5. പുതിയനിയമത്തിലെ സ്ത്രീകള്‍ 6. കഴുതകള്‍ സംസാരിക്കുമ്പോള്‍ 7. നസ്രത്തില്‍നിന്നൊരു പ്രവാചകന്‍ 8. കാണാപ്പുറം 9. പരാജിതരുടെ സുവിശേഷം 10. വിശ്വാസത്തിന്റെ വേരുകള്‍ 11. 101 വാഗ്ദാനങ്ങള്‍ 12. ഗുരുമൊഴികള്‍ 13. പാതയില്‍ പ്രകാശം 14. പ്രത്യാശയില്‍ സന്തോഷം 15. ദൈവം, ദൈവപുത്രന്‍, ദൈവമാതാവ് 16. മോശയെപ്പോലൊരു പ്രവാചകന്‍ 17. ഇപ്പോഴെങ്കിലും 18. സഹായകന്‍ 19. തിരുനാളുകള്‍ 20. അബ്ബാ - യേശു പഠിപ്പിച്ച പ്രാര്‍ത്ഥന 21. കാല്‍വരിക്കപ്പുറം 22. പഴയനിയമത്തിലെ സ്ത്രീകള്‍ 23. വെളിച്ചം തേടി
24. World of Spirits
25. A Guide to Bible Study
26. Prophet Like Moses
27. The Helper
28. Change the Track
29. Who is Your God
30. Abba - The Prayer Jesus Taught
31. Social Justice in the Bible

