top of page

 

 

Book : VELICHAM THEDI
Author : Dr. Michael Karimattam
Category : Scripture
ISBN : 978-81-19443-87-1
Binding : Paperback
First published : NOVEMBER 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 160
Language : MALAYALAM

VELICHAM THEDI

SKU: 922
₹240.00Price
  • പീലിപ്പോസ് അവന്റെയടുക്കല്‍ ഓടിയെത്തി. അവന്‍ ഏശയ്യായുടെ പ്രവചനം വായിക്കുന്നതുകേട്ട് ചോദിച്ചു. വായിക്കുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ? ആരെങ്കിലും വ്യാഖ്യാനിച്ചു തരാതെ എങ്ങനെയാണു ഞാന്‍ മനസ്സിലാക്കുക? അപ്പ. (8: 30-31)
    പീലിപ്പോസിന്റെ ചോദ്യവും എതോപ്യക്കാരന്‍ രാജസേവകന്റെ മറുപടിയും ഇന്നും ഏറെ പ്രസക്തമാണ്. ബൈബിളില്‍ വളരെ ലളിതവും എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നതുമായ വിവരണങ്ങളും പ്രബോധനങ്ങളും അനുശാസനങ്ങളുമുണ്ട്. എന്നാല്‍ അതേസമയം സങ്കീര്‍ണ്ണമായ പ്രബോധനരീതികളുമുണ്ട്. പ്രായേണ സങ്കീര്‍ണ്ണവും മനസ്സിലാക്കാന്‍ പ്രയാസമുള്ളതും, അതിനാല്‍ത്തന്നെ തെറ്റായ ധാരണകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇടയാകാവുന്നതുമായ 22 പ്രമേയങ്ങള്‍ ഇവിടെ വിശകലനം ചെയ്യുന്നു. കത്തോലിക്കാസഭയുടെ ആധികാരിക പ്രബോധനങ്ങളും ബൈബിള്‍ വിജ്ഞാനീയത്തിന്റെ പ്രാഥമികപാഠങ്ങളും അനുസരിച്ചാണ് ഈ പഠനങ്ങള്‍ നടത്തുന്നത്. ദുര്‍വ്യാഖ്യാനങ്ങള്‍ക്കും അബദ്ധവിശ്വാസങ്ങള്‍ക്കും പലപ്പോഴും ഇരയായിട്ടുള്ള ഈ പ്രമേയങ്ങളിലേക്ക് വിശ്വാസത്തിന്റെയും അറിവിന്റെയും വെളിച്ചം പകരാന്‍ ഈ വിശകലനങ്ങള്‍ സഹായകമാകും.

     

  • ഡോ. മൈക്കിള്‍ കാരിമറ്റം
    പതിനഞ്ചു വര്‍ഷക്കാലം തലശ്ശേരി അതിരൂപതയില്‍ ബൈബിള്‍ അപ്പോസ്റ്റൊലേറ്റിന്റെ ഡയറക്ടറായും നാലുവര്‍ഷം മുരിങ്ങൂര്‍ ഡിവൈന്‍ ബൈബിള്‍ കോളജിന്റെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ച ഡോ. മൈക്കിള്‍ കാരിമറ്റം 2002 മുതല്‍ തൃശ്ശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ അദ്ധ്യാപകനായി 20 വര്‍ഷം സേവനം അനുഷ്ഠിച്ചതിനുശേഷം ഇപ്പോള്‍ രൂപതയുടെ വൈദികമന്ദിരത്തില്‍ വിശ്രമജീവിതം നയിക്കുന്നു.
    മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബൈബിള്‍ വ്യാഖ്യാനമായ ആല്‍ഫാ ബൈബിള്‍ വ്യാഖ്യാനത്തിന്റെ ചീഫ് എഡിറ്റര്‍ കൂടിയാണ് അദ്ദേഹം.
    ഞങ്ങള്‍ പ്രസാധനം ചെയ്ത ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍
    1. അങ്ങയുടെ ചിറകിന്‍ കീഴില്‍
    2. വെളിപാടുപുസ്തകം ഒരു വ്യാഖ്യാനം
    3. കുരിശിന്റെ സുവിശേഷം
    4. ആത്മാക്കളുടെ ലോകം
    5. പുതിയനിയമത്തിലെ സ്ത്രീകള്‍
    6. കഴുതകള്‍ സംസാരിക്കുമ്പോള്‍
    7. നസ്രത്തില്‍നിന്നൊരു പ്രവാചകന്‍
    8. കാണാപ്പുറം
    9. പരാജിതരുടെ സുവിശേഷം
    10. വിശ്വാസത്തിന്റെ വേരുകള്‍
    11. 101 വാഗ്ദാനങ്ങള്‍
    12. ഗുരുമൊഴികള്‍
    13. പാതയില്‍ പ്രകാശം
    14. പ്രത്യാശയില്‍ സന്തോഷം
    15. ദൈവം, ദൈവപുത്രന്‍, ദൈവമാതാവ്
    16. മോശയെപ്പോലൊരു പ്രവാചകന്‍
    17. ഇപ്പോഴെങ്കിലും
    18. സഹായകന്‍
    19. തിരുനാളുകള്‍
    20. അബ്ബാ - യേശു പഠിപ്പിച്ച പ്രാര്‍ത്ഥന
    21. കാല്‍വരിക്കപ്പുറം
    22. World of Spirits

    23. A Guide to Bible Study

    24. Prophet Like Moses

    25. The Helper

    26. Change the Track

    27. Who is Your God

    28. Abba - The Prayer Jesus Taught

    29. Social Justice in the Bible

  • Facebook
  • YouTube
bottom of page