Book : VISUDHA FRANCIS SALASINTE NJANASOOKTHANGAL
Author : MAR REMIGIOSE INCHANANIYIL
Category : SPIRITUAL
ISBN :978-81-961765-9-4
Binding : Paperback
First published : APRIL 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 168
Language : MALAYALAM
VISUDHA FRANCIS SALASINTE NJANASOOKTHANGAL
താമരശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവാണ് ഗ്രന്ഥകര്‍ത്താവ്
വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ പ്രസംഗങ്ങളും രചനകളും പഠിച്ച് അവയില്‍ തെളിഞ്ഞു നില്‍ക്കുന്ന സാരോപദേശങ്ങളെ കോര്‍ത്തിണക്കി രചിച്ചതാണ് വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ ജ്ഞാനസൂക്തങ്ങള്‍ എന്ന ഈ ഗ്രന്ഥം. പ്രപഞ്ചം ദൈവിക വെളിപാടിന്റെ കലവറയാണെന്നുള്ള വിശുദ്ധന്റെ ആത്മീയ ദര്‍ശനത്തെ കലര്‍പ്പില്ലാതെ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. ആത്മീയ-പുണ്യ-സമര്‍പ്പണ-സഭാത്മക ജീവിത ദര്‍ശനങ്ങള്‍ ഇതില്‍ ഇതള്‍ വിരിയുന്നു. ആത്മീയ ധ്യാനത്തിനും പ്രബോധനത്തിനും പഠനത്തിനും ഏറെ സഹായകമാണ് ഈ ഗ്രന്ഥം. സമര്‍പ്പിത ജീവിതക്കാര്‍ക്ക് എന്നപോലെതന്നെ സാധാരണക്കാര്‍ക്കും ആസ്വാദ്യകരവും അനുകരണീയവുമാണ് ഇതിലെ സാരോപദേശങ്ങള്‍ ലളിതമായ ഭാഷയിലും ജീവിതഗന്ധിയായ ആഖ്യാന ശൈലിയിലും രചിക്കപ്പെട്ട ഈ ഗ്രന്ഥം വായനക്കാര്‍ക്ക് ആത്മീയ സന്തോഷം പകരുന്നു.
താമരശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവാണ് ഗ്രന്ഥകര്‍ത്താവ്. റോമില്‍ നിന്നും സഭാനിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അഭിവന്ദ്യ പിതാവ് വിശുദ്ധരുടെ ആത്മീയ ജീവിത ദര്‍ശനങങള്‍ പിന്തുടരുകയും പഠിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. സഭയിലെ വേദപാരംഗതര്‍ എന്ന തന്റെ ആദ്യ പുസ്തകത്തിന് ശേഷമാണ് വിശുദ്ധ ഫ്രാന്‍സീസ് സാലസിന്റെ ജ്ഞനസൂക്തങ്ങള്‍ എന്ന ഈ രണ്ടാമത്തെ പുസ്തകം അഭിവന്ദ്യ പിതാവ് രചിച്ചത്.