വിശുദ്ധ യൗസേപ്പ്
അമ്മമാരെക്കുറിച്ചുള്ള ഒരുപാട് പ്രഘോഷണങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും യൗസേപ്പിതാവിലൂടെ അപ്പന്മാരെക്കുറിച്ച് ധ്യാനിക്കാന്‍ അവസരമൊരുക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. സമാന്തരമായി യൗസേപ്പിതാവിന്റെ ജീവിതകഥയും അത്ഭുതങ്ങളും വിശുദ്ധനെക്കുറിച്ച്് സാധാരണവിശ്വാസിക്കുണ്ടാകുന്ന സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും വിശുദ്ധനോടുള്ള പ്രാര്‍ത്ഥനകളും ഇതില്‍ ചേര്‍ത്തിട്ടുമുണ്ട്.യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തില്‍ പ്രത്യേകമായും എന്നാല്‍ എല്ലാ കത്തോലിക്കാ കുടുംബങ്ങളില്‍ സ്ഥിരമായും ഉണ്ടായിരിക്കേണ്ട ഒരു പുസ്തകമാണ് ഇത്. ഈ കൃതിയുടെ വായന ഒരിക്കലും വെറുതെയാവില്ല, ഉറപ്പ്.
നിരവധി കൃതികളിലൂടെ വായനക്കാരുടെ ഹൃദയം കീഴടക്കിയ വിനായക് നിര്‍മ്മലിന്റെ എഴുപത്തിയഞ്ചാമത് കൃതി കൂടിയാണ് വിശുദ്ധ യൗസേപ്പ്.
വിശുദ്ധ യൗസേപ്പിന്‍റെ ചരിത്രവും വിശുദ്ധനെക്കുറിച്ചുള്ള നിരീക്ഷണങ്ങളും വിശുദ്ധനോടുള്ള പ്രാര്‍ത്ഥനകളും ചേര്‍ന്ന അത്യപൂര്‍വ്വമായ കൃതി. ഇതുപോലൊരു രചന യൗസേപ്പിതാവിനെക്കുറിച്ച് മലയാളത്തില്‍ ഇതാദ്യമായിരിക്കും.
VISUDHA YAUSEP (e-book)
E - Book : VISUDHA YAUSEP
Author : Vinayak Nirmal
Category :Biography
ISBN : 9789390790036
First published : January 2021
Format: pdf
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 100
Language : Malayalam